2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സഊദി-ബഹ്‌റൈൻ കിംഗ് ഫഹദ് കോസ്‌വെ പെരുന്നാളിന് ശേഷം തുറന്നു കൊടുത്തേക്കും

     ദമാം: സഊദി-ബഹ്‌റൈൻ രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് കിടക്കുന്ന കിംഗ് ഫഹദ് കോസ്‌വെ പെരുന്നാളിന് ശേഷം യാത്രക്കായി തുറന്നു കൊടുക്കുമെന്ന് റിപ്പോർട്ടുകൾ. കൊവിഡ് വൈറസ് വ്യാപന പശ്ചാത്തലത്തിൽ നേരത്തെ അടച്ചു പൂട്ടിയ കോസ്‌വെ തുറന്നു കൊടുക്കുന്നതിനുള്ള നടപടികൾ ഇരു രാജ്യങ്ങളും ഏറെക്കുറെ പൂർത്തീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകളെന്ന് ദമാം ആസ്ഥാനമായി പുറത്തിറങ്ങുന്ന പ്രാദേശിക പ്രത്രം റിപ്പോർട്ട് ചെയ്‌തു.

      കിംഗ് ഫഹദ് കോസ്‌വെ അതോറിറ്റി അടുത്തിടെ ഓട്ടോമാറ്റിക് പേയ്‌മെന്റ് സംവിധാനടോടെയുള്ള കവാടം നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ട്. യാത്രക്കാരെ നേരിട്ട് ബന്ധപ്പെടാതെ തന്നെ അതിർത്തി കടക്കാൻ സഹായിക്കുന്ന തരത്തിലാണ് ഓട്ടോമാറ്റിക് പേയ്‌മെന്റ് കവാടം നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

     പാലം അടച്ച സമയത്ത് നടപടിക്രമങ്ങൾ നവീകരിക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമായി ഇ-പേയ്‌മെന്റ് പാതകൾ നടപ്പിലാക്കിയതായി ബഹ്‌റൈൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ബിസിസിഐ) അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്. കൊവിഡ് -19 കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തിൽ മാർച്ച് 7 മുതലാണ് ബഹ്‌റൈനിലെ അൽ ജസ്രയും സഊദിയിലെ അൽ ഖോബറുമായി ബന്ധിപ്പിക്കുന്ന 25 കിലോമീറ്റർ പാലം അടച്ചിട്ടത്. പാലം വീണ്ടും തുറക്കുന്നതിന്റെ കൃത്യമായ തീയതി സ്ഥിരീകരിച്ചിട്ടില്ല,

      എന്നാൽ, ഓഗസ്‌റ്റിൽ തന്നെ ബലിപെരുന്നാളിന്ന് ശേഷം ഉടൻ തന്നെ തുറക്കുമെന്നാണ് റിപ്പോർട്ടുകൾ. കിംഗ് ഫഹദ് കോസ്‌വേ വീണ്ടും തുറക്കുന്നതിന് മുന്നോടിയായി യാത്രക്കാരുടെ ആരോഗ്യവും സുരക്ഷ സംരക്ഷിക്കുന്നതിനായി ഇരു രാജ്യത്തുമുള്ള അധികാരികൾ നടപടിക്രമങ്ങളും പ്രോട്ടോക്കോളുകളും തയ്യാറാക്കിയിട്ടുണ്ടെന്ന് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയ അണ്ടർസെക്രട്ടറി ഡോ: വലീദ് അൽ മാനിയ കഴിഞ്ഞയാഴ്ച്ച സ്ഥിരീകരിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.