2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ബഹ്റൈനില്‍ അടുത്ത വെള്ളിയാഴ്ചമുതല്‍ ജുമുഅ: പുനരാരംഭിക്കും.. ജൂണ്‍ 5 മുതല്‍ പള്ളികള്‍ തുറക്കാമെന്ന് മതകാര്യവിഭാഗം

ഉബൈദുല്ല റഹ് മാനി

പള്ളിയിലെത്തുന്നവര്‍ കോവിഡ് പ്രതിരോധ വിഭാഗത്തിന്‍റെ നിര്‍ദേശങ്ങള്‍ പാലിക്കണം

മനാമ: ബഹ്റൈനിലെ പള്ളികള്‍ ജൂണ്‍ 5 മുതല്‍ ജുമുഅ നടത്താനായി വിശ്വാസികള്‍ക്ക് തുറന്നു കൊടുക്കുമെന്ന് മത കാര്യവിഭാഗമായ നീതിന്യായ, ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു.
ബഹ്റൈന്‍ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ ഉത്തരവനുസരിച്ചാണ് മതകാര്യവിഭാഗത്തിന്‍റെ തീരുമാനം.  
അതേ സമയം കോവിഡ് പ്രതിരോധത്തിനായി ബഹ്റൈനില്‍ പ്രവര്‍ത്തിക്കുന്ന നാഷണൽ ടാസ്ക് ഫോഴ്സ് നിർദേശിച്ച മുൻകരുതലുകൾ അനുസരിച്ചായിരിക്കും പള്ളികളിലെ പ്രവേശനവും ആരാധനാക്രമങ്ങളും. ഇതു സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ വൈകാതെ അധികൃതര്‍ പുറത്തിറക്കും.
പള്ളികൾ തുറക്കുന്നതിനോടനുബന്ധിച്ചുള്ള തയ്യാറെടുപ്പുകൾ മതകാര്യ വിഭാഗത്തിന്‍റെ നേതൃത്വത്തിൽ നടന്നുവരികയാണ്.  
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് 19നാണ് ബഹ്റൈനിലെ പള്ളികളില്‍ ജുമുഅ നിസ്കാരങ്ങള്‍ നിര്‍ത്തിവെച്ചത്. ഇതിനു ശേഷവും മറ്റു ജമാഅത്തുകള്‍ തുടര്‍ന്നിരുന്നുവെങ്കിലും മാര്‍ച്ച് 23 ന് എല്ലാ പള്ളികളും പൂര്‍ണ്ണമായും അടച്ചിടണമെന്ന് അധികൃതര്‍ ‌അറിയിക്കുകയായിരുന്നു.
ഇതേ തുടര്‍ന്ന് വിശുദ്ധ റമദാനും ഈദും ഉള്‍പ്പെടെ കഴിഞ്ഞ രണ്ടു മാസത്തിലേറെയായി വിശ്വാസികള്‍ വീട്ടില്‍ വെച്ചായിരുന്നു പ്രാര്‍ത്ഥനകള്‍ നടത്തി വന്നിരുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News