2019 July 18 Thursday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ബഹ്‌റൈനില്‍ ബലി പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

  • വാരാന്ത്യ ദിനങ്ങള്‍ അടക്കം 6 ദിവസത്തെ അവധി ലഭിക്കും
  • നിസ്‌കാരം 5.40ന്
ഉബൈദുല്ല റഹ്മാനി

മനാമ: ബലി പെരുന്നാള്‍ പ്രമാണിച്ച് ബഹ്‌റൈനിലെ ഔദ്യോഗിക അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 20 മുതല്‍ 23 വരെയാണ് രാജ്യത്ത് ഔദ്യോഗിക അവധി നല്‍കിയിരിക്കുന്നതെന്ന് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ഖലീഫയുടെ ഓഫിസ് പുറത്തിറക്കിയ സര്‍ക്കുലറില്‍ അറിയിച്ചു.

ഇതനുസരിച്ച് തിങ്കളാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാജ്യത്തെ എല്ലാ സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ ഓഫിസുകളും മന്ത്രാലയങ്ങളും വിവിധ സ്ഥാപനങ്ങളും ഈദ് അവധിയില്‍ പ്രവേശിക്കും. ബലി പെരുന്നാള്‍ അവധി കഴിയുന്നതോടെ വാരാന്ത്യ അവധി ദിനങ്ങള്‍ കൂടിയെത്തുന്നതിനാല്‍ ഫലത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ഒരാഴ്ചയെങ്കിലും കാത്തിരിക്കേണ്ടി വരും

പെരുന്നാള്‍ നമസ്‌കാരം 5.40ന്

ബഹ്‌റൈനില്‍ പെരുന്നാള്‍ നിസ്‌കാരം കാലത്ത് 5.40ന് നടക്കും. ബഹ്‌റൈന്‍ സുന്നീ ഔഖാഫ് ആണ് രാജ്യത്തെ പെരുന്നാള്‍ നിസ്‌കാര സമയം ഏകീകരിച്ച് അറിയിക്കുന്നത്.

സൂര്യോദയം കഴിഞ്ഞ് 20 മിനുട്ട് മുതലാണ് പെരുന്നാള്‍ നിസ്‌കാര സമയം പ്രവേശിക്കുന്നത്. ഇതനുസരിച്ചാണ് സമയത്തിന്റെ ആദ്യം തന്നെ രാജ്യത്തെ എല്ലാ പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാള്‍ നിസ്‌കാര സമയമായി അധികൃതര്‍ നിശ്ചയിച്ചിരിക്കുന്നത്.

പള്ളികള്‍ക്കു പുറമെ വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തില്‍ ഈദ് ഗാഹുകളും ഒരുക്കിയിട്ടുണ്ട്. ഇവിടെയും പെരുന്നാള്‍ നിസ്‌കാരങ്ങള്‍ 5.40ന് നടക്കും.

നിലവില്‍ ആരാധനാലയത്തിന്റെ സൗകര്യമില്ലാത്ത ബഹ്‌റൈനിലെ ജിദ്ഹഫ്‌സിലും പരിസര പ്രദേശങ്ങളിലുമുള്ളവര്‍ക്കുമായി പതിവ് പോലെ സമസ്ത ബഹ്‌റൈന്‍ കേന്ദ്ര ഘടകത്തിനു കീഴില്‍ ജിദ്ഹഫ്‌സ് ഏരിയ കമ്മിറ്റി അല്‍ ശബാബ് ഇന്റോര്‍ സ്റ്റേഡിയത്തില്‍ ഈദ് മുസ്വല്ല സംഘടിപ്പിക്കും. ഇവിടെയും കൃത്യം 5.40ന് നമസ്‌കാരം നടക്കും.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.