2019 July 17 Wednesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

ബഗ്ദാദില്‍ ചാവേര്‍ സ്‌ഫോടനം; 11 പേര്‍ കൊല്ലപ്പെട്ടു

ബഗ്ദാദ്: വടക്കന്‍ ബഗ്ദാദിലെ ചെക്ക്‌പോസ്റ്റിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. ശീഈ മേഖലയിലയായ ഖാദിമിയ്യയിലാണ് സ്‌ഫോടനമുണ്ടായത്.

കൊല്ലപ്പെട്ടവരില്‍ മൂന്നുപേര്‍ പൊലിസുകാരാണ്. ഇരുപതോളം പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. ആക്രമണത്തിനു പിന്നില്‍ ആരാണെന്നു വ്യക്തമല്ല.

ഈ മാസം മൂന്നിന് ബഗ്ദാദില്‍ ഐ.എസ് നടത്തിയ സ്‌ഫോടനത്തില്‍ 300 പേര്‍ കൊല്ലപ്പെട്ടിരുന്നു. 2003ല്‍ യു.എസ് അധിനിവേഷത്തിനു ശേഷം ഏറ്റവും മരണമുണ്ടാക്കിയ സ്‌ഫോടനമായിരുന്നു ഇത്. ഈ സ്‌ഫോടനത്തിനു ശേഷം ശക്തമായ ജാഗ്രത പുലര്‍ത്തുന്നതിനിടെയാണ് വീണ്ടും സ്‌ഫോടനമുണ്ടായിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.