2019 April 26 Friday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

ബാബുല്‍ കീ ദുആ

 

എ.എസ് മുഹമ്മദ്കുഞ്ഞി#

‘ബാബുല്‍ കീ ദുആ യെ ലേത്തേ ജാ.. തുഝ്‌കോ സുഖീ സംസാര്‍ മിലെ..’
പതുക്കെ സുഹൃത്തിന്റെ അടുത്തുചെന്നു പറഞ്ഞു. കാതുകൂര്‍പ്പിച്ചു കേള്‍ക്കെടോ… എത്ര അര്‍ഥവത്തായ ഗാനം. സന്ദര്‍ഭത്തിനൊത്തത്..
‘താനെന്താ മരത്തില്‍നിന്നു വീണ കുരങ്ങനെപ്പോലെ…’ ഞാന്‍ ആ മുഖം പിടിച്ചുയര്‍ത്തി. എന്നിട്ടു പറഞ്ഞു.
‘പെണ്‍കുട്ടികളായാല്‍ വളര്‍ന്നു വലുതാവും. പിന്നെ അവരെ കെട്ടിച്ചയക്കും. അവര്‍ നാം, ഭര്‍ത്താവെന്നു ചൂണ്ടിക്കാണിച്ച ഒരുത്തന്റെ കൂടെ അങ്ങെറങ്ങിപ്പോകും. ഇതൊക്കെ സാധാരണമല്ലേ?’
‘എന്നാലും സുഹൃത്തെ…’ അവന്‍ ഗദ്ഗദം തുളുമ്പുന്ന ശബ്ദത്തില്‍ പറഞ്ഞു.
‘ഇന്നലെ രാത്രിയും ഞാനും ഭാര്യയും അവളും-അതായത് ഞങ്ങള്- ഒരുപാടുനേരം പഴയ കഥകളും അവളുടെ ചില കുസൃതികളും അയവിറക്കിയിരുന്ന് ഉറങ്ങാതെ…’
‘അതുപോട്ടെ.. അതൊക്കെ ഓര്‍ത്തു മുഖംവീര്‍പ്പിക്കാനുള്ള സമയമല്ലിത്. സന്തോഷായിരിക്കേണ്ട വേളയില്‍ താനിങ്ങനെ സെന്റിയായാലോ?’ ഞാന്‍ വീണ്ടും അവനെയുണര്‍ത്തി.
എന്നാലും നീ ഇപ്പോ കണ്ടതല്ലേ? ഞങ്ങള് പോട്ടെ അച്ഛാ എന്നു മുഖത്തു നോക്കിപ്പറഞ്ഞ്… അതും ഒരു ഇന്നലെ മുതല്‍ പരിചയപ്പെട്ട, ഞങ്ങള്‍ പരിചയപ്പെടുത്തിയവന്റെ കൂടെ എറങ്ങിപ്പോകുമ്പോള്‍…


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.