2020 June 01 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ബാബരി മസ്ജിദ്; രാജ്യം കാത്തിരിക്കുന്ന വിധി രാവിലെ 10.30ന്

 

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് കേസിലെ സുപ്രിംകോടതി വിധി ശനിയാഴ്ച പറയും. രാവിലെ പത്തരമണിക്കാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് വിധി പറയുക. ശനിയാഴ്ച സുപ്രിംകോടതി അവധിയാണെങ്കിലും ആ ദിവസം തെരഞ്ഞെടുത്തതും ശ്രദ്ധേയമാണ്.

ഭരണഘടന ബെഞ്ച് ഓഗസ്റ്റ് ആറിന് തുടങ്ങിയ വാദം 40 ദിവസത്തിനൊടുവിലാണ് വിധിപറയാനായി മാറ്റിയത്. 68 ദിവസം നീണ്ട കേശവാനന്ദ ഭാരതി കേസ് കഴിഞ്ഞാല്‍ സുപ്രിംകോടതിയില്‍ ഏറ്റവും നീണ്ട വാദംനടന്ന കേസാണിത്.

നവംബര്‍ 17നാണ് ചീഫ്ജസ്റ്റിസ് വിരമിക്കുന്നത്. അതിനു മുന്നോടിയായി വിധി പറയാനാണ് തുടര്‍ച്ചയായ ദിവസങ്ങളില്‍ കേസില്‍ വാദം കേട്ടത്. അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് 14 ഹരജികളാണ് സുപ്രിംകോടതിയിലെത്തിയത്. ഒക്ടോബര്‍ 16 നാണ് കേസില്‍ വാദം കേള്‍ക്കുന്നത് അവസാനിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.