2019 December 14 Saturday
ഐക്യാഹ്വാനം ചെയ്ത് റിയാദിൽ ഗൾഫ് ഉച്ചകോടി

നിസ്‌കരിച്ചിരുന്നുവെന്ന് വച്ച് ഭൂമി മുസ്‌ലിംകള്‍ക്ക് നല്‍കാനാവില്ലെന്ന് ബാബരി കേസില്‍ ഹിന്ദുമഹാസഭ, മക്ക മുസ്‌ലിംകള്‍ക്ക് എങ്ങനെയാണോ അതുപോലെയാണ് അയോധ്യ ഹിന്ദുക്കള്‍ക്കെന്നും വാദം

ന്യൂഡല്‍ഹി: ബാബരി മസ്ജിദില്‍ 1850 മുതല്‍ 1949 വരെ  മുസ്‌ലിംകള്‍ നമസ്‌കരിച്ചിരുന്നുവെന്ന് വച്ച് ഭൂമിയുടെ മൂന്നില്‍ ഒരു ഭാഗം മുസ്‌ലിംകള്‍ക്ക് നല്‍കാനാവില്ലെന്ന് ബാബരി ഭൂമി തര്‍ക്ക കേസില്‍ ഹിന്ദുമഹാസഭ. ഹിന്ദു മഹാസഭയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ സി.എസ് വൈദ്യനാഥനാണ് ഈ വാദം ഉന്നയിച്ചത്. 1949വരെ  മുസ്‌ലിംകള്‍ അവിടെ നിസ്‌കരിച്ചിരുന്നുവെന്നതിനോ ഹിന്ദുക്കള്‍ക്ക് പള്ളിയുടെ ഉള്ളിലെ കോര്‍ട്ടിയാഡിലേക്ക് പ്രവശനമില്ലായിരുന്നുവെന്നതിനോ തെളിവില്ലെന്ന് വൈദ്യനാഥന്‍ വാദിച്ചു.
പ്രതിഷ്ഠയുള്ള സ്ഥലം മറ്റൊരു വിഭാഗത്തിന് അവകാശപ്പെടാന്‍ കഴിയില്ല. ഒരിക്കല്‍ പ്രതിഷ്ഠിച്ചു കഴിഞ്ഞാല്‍ അത് എക്കാലത്തും നിലനില്‍ക്കുന്നതാണ്. അവിടെയുണ്ടായിരുന്ന ക്ഷേത്രം പൊളിച്ച് അവിടെ പള്ളി പണിഞ്ഞെന്ന കാരണത്താല്‍ പ്രതിഷ്ഠയുടെ പവിത്രത ഇല്ലാതാവില്ല. ക്ഷേത്രം തകര്‍ത്താലും വിശുദ്ധി നിലനില്‍ക്കും. മക്ക മുസ്്‌ലിംകള്‍ക്ക് എങ്ങനെയാണോ അതുപോലെയാണ് അയോധ്യ ഹിന്ദുക്കള്‍ക്കെന്നും വൈദ്യനാഥന്‍ വാദിച്ചു.
ഇതിനിടെ ഇടപെട്ട് സംസാരിച്ച മുസ്്‌ലിംപക്ഷത്തിന്റെ അഭിഭാഷകന്‍ രാജീവ് ധവാന്‍ ഒരു തെളിവുമില്ലാതെ വെറും വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് വാദിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി. കേസില്‍ വാദം ഇന്നും തുടരും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News