2019 December 11 Wednesday
ഐക്യാഹ്വാനം ചെയ്ത് റിയാദിൽ ഗൾഫ് ഉച്ചകോടി

സംഘകൃഷി ഗ്രൂപ്പുകളുടെ സംഗമവും ജൈവ വൈവിധ്യ നാട്ടറിവും അഴിയൂരില്‍

അഴിയൂര്‍: ജല സാക്ഷരത, മാലിന്യ സംസ്‌കാരം, പഴമയിലെ ശുചിത്വ ശീലം, പ്രകൃതി സംരക്ഷണം, ചുറ്റുവട്ടത്തുള്ള ജൈവ വൈവിധ്യങ്ങള്‍, ഔഷധച്ചെടികള്‍ എന്നിവ സംബന്ധിച്ച് വിദഗ്ധര്‍ കുട്ടികള്‍ക്ക് അവബോധം നല്‍കുന്നതിനായി റൈറ്റ് ചോയിസ് സ്‌കൂളില്‍ നടന്ന ഏകദിന ജൈവ വൈവിധ്യ നാട്ടറിവ് ശില്‍പ്പശാലയില്‍ 15 സ്‌കുളുകളില്‍ നിന്നായി 180 കുട്ടികള്‍പങ്കെടുത്തു.

തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനമായ സി.സി.ഡി.യു വിന്റെസഹായത്തോടെ ജലശ്രീ ക്ലബ്ബ് അംഗങ്ങളായ സ്‌കൂള്‍ കുട്ടികള്‍ക്ക് വേണ്ടി നടന്ന ജൈവ വൈവിധ്യ നാട്ടറിവ്പരിപാടിയില്‍ കുട്ടികള്‍ക്കായി ചെടികളെ ഉപയോഗക്രമത്തിന്റെ അടിസ്ഥാനത്തില്‍ നേരിട്ട് പരിചയപ്പെടുത്തിയതോടോപ്പം ഔഷധ ചെടികളുടെ വിപുലമായ പ്രദര്‍ശനവും നടക്കുകയുണ്ടായി. ഭക്ഷ്യയോഗ്യമായ ഭക്ഷണം, കുഞ്ഞുങ്ങള്‍ക്ക് വിഷ രഹിത ഭക്ഷണം എന്ന വിഷയത്തില്‍ ക്ലാസ്സും സംഘടിപ്പിച്ചു. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് അംഗം കെ.വി.ഗോവിന്ദന്‍ സെമിനാര്‍ ഉല്‍ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ്.ഇ.ടി.അയ്യൂബ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ . സി.കെ.നാണു എം.എല്‍ എ കുട്ടികള്‍ക്ക് ശുചിത്യ സന്ദേശം നല്‍കി. പഞ്ചായത്തിലെ സ്‌കുള്‍ കുട്ടികള്‍ മുത്തശ്ശിയോട് ചോദിക്കാം എന്ന പദ്ധതി പ്രകാരം മുത്തശ്ശിമാരില്‍ നിന്ന് ശേഖരിച്ച പഴഞ്ചൊലുകള്‍ അടങ്ങിയ ‘പഴമയിലെ നറുമൊഴികള്‍ ‘ എന്ന പുസ്തകം, സി.സുരേന്ദ്രനാഥ് ജൈവ വൈവിധ്യ കോര്‍ഡിനേറ്റര്‍ , പ്രമുഖ കവിയത്രി അജിത കൃഷ്ണക്ക് നല്‍കി പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചു.
ജലനിധി മാനേജര്‍ എം.പി.ഷഹീര്‍ ജലശ്രീ ക്ലബ്ബ് പ്രവര്‍ത്തനങ്ങളുടെ രൂപരേഖ അവതരിപ്പിച്ചു. വൈസ് പ്രിന്‍സിപ്പല്‍ ഡോ.ടി.തോമസ് മാത്യൂഎം.ഡി.കോളജ്, പഴഞ്ഞി , അസി- പ്രൊഫസര്‍ നെഹ്‌റു കോളജ് കാഞ്ഞങ്ങാട് ഷീജ മൊട്ടമ്മല്‍, തങ്കച്ചന്‍ വൈദ്യര്‍ എന്നിവര്‍ വിവിധ ക്ലാസ്സുകള്‍ എടുത്തു. പഞ്ചായത്ത് സെക്രട്ടറി.ടി.ഷാഹുല്‍ ഹമീദ്, മഹാത്മ ദേശ സേവ ട്രസ്റ്റ് ചെയര്‍മാന്‍ ടി. ശ്രീനീവാസന്‍ തുടങ്ങിയ നിരവധി പ്രമുഖ വ്യക്തിത്വങ്ങള്‍ ചടങ്ങില്‍ സംസാരിച്ചു .


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News