2020 June 04 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

എം.പി അസംഖാന്റെ ഭാര്യയ്‌ക്കെതിരെ വൈദ്യുതി മോഷണക്കേസ്; കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം

 

രാംപുര്‍: സമാജ്‌വാദി പാര്‍ട്ടി നേതാവ് അസം ഖാന്റെ ഭാര്യ തസീന്‍ ഫാത്തിമയ്ക്ക് യു.പി രാംപുര്‍ ജില്ലാ കോടതി മുന്‍കൂര്‍ ജാമ്യം നല്‍കി. വൈദ്യുതി മോഷണക്കേസിലാണ് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്.

തസീന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടിലേക്ക് അനധികൃതമായി വൈദ്യുതി എടുത്തുവെന്നാണ് പരാതി. പരാതിയെത്തുടര്‍ന്ന് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റും സബ് ഡിവിഷണല്‍ ഓഫിസറും റിസോര്‍ട്ടില്‍ പരിശോധന നടത്തിയിരുന്നു. വൈദ്യുതി മോഷണം കണ്ടെത്തിയെന്നാണ് ഇവര്‍ പറയുന്നത്. തുടര്‍ന്ന് റിസോര്‍ട്ടിലേക്ക് വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കുകയും ചെയ്തു.

എം.പി അസംഖാനെതിരെ 80 ല്‍ അധികം കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. ജൗഹര്‍ യൂനിവേഴ്സ്റ്റിയുടെ ഭൂമിയുമായി ബന്ധപ്പെട്ടുള്ളതാണ് കേസുകള്‍. യൂനിവേഴ്‌സിറ്റിയുടെ വി.സിയാണ് അസംഖാന്‍.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.