2019 November 17 Sunday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ബാബരി വിധി: സുരക്ഷാ കാര്യങ്ങള്‍ വിലയിരുത്താന്‍ ചീഫ് ജസ്റ്റിസ് യു.പി ചീഫ് സെക്രട്ടറി, ഡി.ജി.പി എന്നിവരുമായി കൂടിക്കാഴ്ച നടത്തി

 

ന്യൂഡല്‍ഹി: ബാബരി കേസില്‍ വിധി പറയുന്നതിന് മുന്നോടിയായി സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറി, ഡി.ജി.പി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ചീഫ് സെക്രട്ടറി രാജേന്ദ്രകുമാര്‍ തിവാരി, ഡി.ജി.പി ഓംപ്രകാശ് സിങ് എന്നിവരെ ഡല്‍ഹിയില്‍ വിളിച്ചുവരുത്തിയാണ് ചീഫ് ജസ്റ്റിസ് കണ്ടത്.

ശനിയാഴ്ച രാവിലെ 10.30നാണ് കേസില്‍ വിധി പറയുക.

ഇരുവരോടും സുരക്ഷാ സാഹചര്യങ്ങള്‍ ചീഫ് ജസ്റ്റിസ് ചോദിച്ചറിഞ്ഞു. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ബാബരി മസ്ജിദ് ഭൂമിയുടെ ഉമസ്ഥതാവകാശ തര്‍ക്ക കേസില്‍ കഴിഞ്ഞ മാസം 16നാണ് വാദം പൂര്‍ത്തിയായത്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.