2019 September 16 Monday
വിശുദ്ധനും പാപിയും തമ്മില്‍ ആകെയുള്ള വ്യത്യാസം, വിശുദ്ധന് ഒരു ഭൂതകാലമുണ്ടായിരുന്നുവെന്നതും, പാപിയ്ക്ക് ഒരു ഭാവികാലമുണ്ടെന്നതും മാത്രം.

ഓണക്കാലത്ത് ആക്‌സിസ് ബാങ്കിന്റെ എന്‍.ആര്‍.ഐ ഹോംകമിങ് കാര്‍ണിവല്‍

കൊച്ചി: ആക്‌സിസ് ബാങ്ക് ഓണക്കാലത്ത് വിദേശ ഇന്ത്യക്കാര്‍ക്കായി എന്‍.ആര്‍.ഐ ഹോംകമിങ് കാര്‍ണിവല്‍ സംഘടിപ്പിക്കും. വണ്‍ ആക്‌സിസ് എന്ന പേരില്‍ സംഘടിപ്പിക്കുന്ന കാര്‍ണിവല്‍ ബാങ്കിന്റെ കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട 33 ശാഖകളില്‍ സെപ്തംബര്‍ 7 വരെ നീണ്ടു നില്‍ക്കും.

ബാങ്കും ബാങ്കിന്റെ ഉപകമ്പനികളും നല്‍കുന്ന വിവിധ ധനകാര്യ ഉല്‍പ്പന്നങ്ങളെക്കുറിച്ചും (മ്യൂച്വല്‍ ഫണ്ട് തുടങ്ങിയവ) വിവിധ ഫിനാന്‍ഷ്യല്‍ സൊലൂഷനുകളെക്കുറിച്ചും വിദേശ ഇന്ത്യക്കാരില്‍ അവബോധമുണ്ടാക്കുകയാണ് കാര്‍ണിവലിന്റെ ലക്ഷ്യമെന്ന് ആക്‌സിസ് ബാങ്ക് പ്രസിഡന്റും ബ്രാഞ്ച് ബാങ്കിംഗ് തലവനുമായ രവി നാരായണന്‍ പറഞ്ഞു.

ഭവന വായ്പ, വസ്തു ഈടിന്മേല്‍ വായ്പ, കാര്‍ വായ്പ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ കാര്‍ണിവലില്‍ ലഭ്യമാക്കിയിട്ടുണ്ട്. ബിസിനസിനപ്പുറത്ത് ഇടപാടുകാരുമായും അവരുടെ കുടുബാംഗങ്ങളുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുതും കാര്‍ണിവല്‍ ലക്ഷ്യമിടുന്നു. കൊച്ചി, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം എന്നിവിടങ്ങളിലെ ആക്‌സിസ് ബാങ്ക് ശാഖകളിലുടനീളം ഈ പരിപാടി നടക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.