2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

ഓട്ടോ ചാര്‍ജ് വര്‍ധിപ്പിച്ചു, മിനിമം 30 രൂപ; ഡിസംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍

ടാക്‌സി ചാര്‍ജും വര്‍ധിപ്പിച്ചു

 

തിരുവനന്തപുരം: ഓട്ടോ, ടാക്‌സി മിനിമം നിരക്കുകള്‍ വര്‍ധിപ്പിച്ചു. ഇതോടെ ഈ മാസം 18 മുതല്‍ നടത്താനിരുന്ന ഓട്ടോ ടാക്‌സി പണിമുടക്ക് പിന്‍വലിച്ചു. ഓട്ടോ മിനിമം 30 രൂപ ആയാണ വര്‍ധിപ്പിച്ചിരിക്കുന്നത്. ടാക്‌സിയാകട്ടെ 200 ആയി വര്‍ധിപ്പിച്ചു. നേരത്തെ അവ 20 രൂപയും 150 രൂപയുമായിരുന്നു.

മോട്ടോര്‍ തൊഴിലാളി യൂണിയന്‍ നേതാക്കള്‍ ഗതാഗതമന്ത്രി എ.കെ ശശീന്ദ്രനുമായി നടത്തിയ ചര്‍ച്ചയിലാണ് പണിമുടക്ക് പിന്‍വലിക്കാനുള്ളതീരുമാനം. സംസ്ഥാനത്ത് ഓട്ടോ-ടാക്‌സി നിരക്ക് വര്‍ധിപ്പിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇന്ധന വില വര്‍ധിച്ച സാഹചര്യത്തിലാണ് കമ്മീഷന്‍ നിരക്ക് വര്‍ധനവിന് ശുപാര്‍ശ ചെയ്തത്. 2014ലാണ് അവസാനമായി ഓട്ടോ-ടാക്‌സി നിരക്ക് വര്‍ധിപ്പിച്ചത്. വര്‍ധിപ്പിച്ച നിരക്ക് ഡിസംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News