2019 November 12 Tuesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

മോദിയെ കുറ്റപ്പെടുത്തിയ ലേഖനം വന്നതിനു പിന്നാലെ ടൈം ലേഖകന്റെ വിക്കിപീഡിയ പേജ് തകര്‍ത്തു

 

‘ആതിഷ് തസീര്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പി.ആര്‍ മാനേജരായാണ് പ്രവര്‍ത്തിക്കുന്നത്. സംശയമില്ല, ടൈം മാഗസിന്റെ വിശ്വാസ്യത നഷ്ടപ്പെടുകയും അതൊരു ഇടത് മുഖപത്രമായി മാറുകയും ചെയ്തു’- ബി.ജെ.പി അനുകൂലിയായ ചൗക്കിദാര്‍ ശാശില്‍ നിന്നുള്ള ട്വീറ്റാണിത്.

കൂടെ വിക്കിപീഡിയയുടെ സ്‌ക്രീന്‍ ഷോട്ടും നല്‍കിയിട്ടുണ്ട്. കരിയര്‍ എന്ന സെഗ്മെന്റില്‍ പി.ആര്‍ മാനേജര്‍ (Manger എന്ന് തെറ്റിയാണ് ചേര്‍ത്തിരിക്കുന്നത്) എന്നുണ്ട്. ഈ ട്വീറ്റ് ആയിരത്തോളം പേര്‍ റിട്വീറ്റ് ചെയ്തിട്ടുണ്ട്. കേന്ദ്രമന്ത്രി ചൗക്കിദാര്‍ സ്മൃതി ഇറാനി അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ ഇയാളെ ഫോളോ ചെയ്യുന്നുമുണ്ട്.

‘ഇന്ത്യയുടെ വിഭജന നായകന്‍’ എന്ന തലക്കെട്ടില്‍ ടൈം മാസികയില്‍ ലേഖനം വന്നതോടെ, ലേഖകന്‍ ആതിഷ് തസീറിന്റെ വിക്കിപീഡിയ പേജ് തകര്‍ത്തിരിക്കുകയാണ് ബി.ജെ.പി അനുകൂലികള്‍. വ്യാപകമായി എഡിറ്റ് ചെയ്ത് തെറ്റായ വിവരങ്ങള്‍ ചേര്‍ത്തിരിക്കുന്നു. അതിന്റെ ഭാഗമായാണ് കോണ്‍ഗ്രസിന്റെ പി.ആര്‍ മാനേജറായി ജോലി ചെയ്യുന്നുവെന്ന എഡിറ്റിങ്.

ആര്‍ക്കും എഡിറ്റ് ചെയ്യാന്‍ സാധിക്കുമെന്നതാണ് വിക്കിപീഡിയയുടെ പ്രത്യേകത. ഇങ്ങനെ ആതിഷിന്റെ വിക്കിപീഡിയ പേജ് മെയ് 10ന് (ലേഖനം പുറത്തുവന്ന ദിവസം) നിരവധി തവണ എഡിറ്റ് ചെയ്യപ്പെട്ടതായി വ്യക്തമാണ്. അതിന്റെ സ്‌ക്രീന്‍ ഷോട്ടാണ് താഴെ നല്‍കിയിരിക്കുന്നത്.

 

ആദ്യ എഡിറ്റിങ് നടന്നത് രാവിലെ 7:59ന്, ഈ എഡിറ്റിങിലാണ് അദ്ദേഹം കോണ്‍ഗ്രസിന്റെ പി.ആര്‍ മാനേജരായി ജോലി ചെയ്യുന്നുവെന്ന് എഴുതിച്ചേര്‍ത്തത്. പേജിലെ ‘വ്യൂ ഹിസ്റ്ററി’ ടാബില്‍ ക്ലിക്ക് ചെയ്താല്‍ ഇതു വ്യക്തമാവും.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.