2017 June 22 Thursday
ആദര്‍ശങ്ങളും ലക്ഷ്യങ്ങളും തത്വങ്ങളും മറക്കുമ്പോള്‍ മാത്രമാണ് പരാജയം ഉണ്ടാകുന്നത്
ജവഹര്‍ലാല്‍ നെഹ്‌റു

ആസ്‌ത്രേലിയയിലേക്ക് ഇനി സന്ദര്‍ശന വിസ തടസ്സങ്ങളില്ലാതെ

കാന്‍ബറ: ഇന്ത്യക്കാര്‍ക്ക് ഇനി ആസ്‌ത്രേലിയയിലേക്കുള്ള സന്ദര്‍ശന വിസക്ക് തടസ്സങ്ങളില്ലാതെ ഓണ്‍ലൈന്‍ മാര്‍ഗം എളുപ്പം അപേക്ഷിക്കാം. ആഗോള തലത്തില്‍ ആസ്‌ത്രേലിയ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രം ആയിമാറിക്കോണ്ടിരിക്കെ കൂടുതല്‍ ഇന്ത്യന്‍ സന്ദര്‍ശകരെ ലക്ഷ്യം വച്ചാണ് ആസ്‌ത്രേലിയന്‍ സര്‍ക്കാര്‍  ഈ പ്രഖ്യാപനം നടത്തിയത്. സന്ദര്‍ശന വിസകള്‍ കിട്ടാന്‍ ഒരുപാട് വൈകിപോകുന്നു എന്ന പരാതിയെത്തുടര്‍ന്നാണ് ഈ നീക്കം. ജനങ്ങള്‍ക്കായി വേഗത്തില്‍ സന്ദര്‍ശന വിസ ലഭ്യമാക്കുന്ന വിധം ഓണ്‍ലൈന്‍ സൗകര്യങ്ങളാണ് ജൂലൈ 1 മുതല്‍ ആസ്‌ത്രേലിയന്‍ സര്‍ക്കാര്‍ കൊണ്ടുവരുന്നത്.  

ആസ്‌ത്രേലിയന്‍ ഡിപ്പാര്‍ട്മന്റ ഓഫ് എമിഗ്രേഷന്‍ ആന്റ് ബോഡര്‍ പ്രൊട്ടക്ഷന്‍ (ഡി ബി ഐ പി)ന്റെ ഓണ്‍ലൈന്‍ പോര്‍ടല്‍ വഴി ഓരോ അപേക്ഷകര്‍ക്കും  ‘എമ്മി- അക്കൗണ്ട്’  തുറക്കാവുന്നതാണ്. വിസ അപേക്ഷ എളുപ്പത്തിലാക്കാന്‍  ഇ- പെയ്‌മെന്റ്, ലൈവ് സ്റ്റാറ്റസ് ചെക്കിങ്ങ് തുടങ്ങിയ സംവിധാനങ്ങള്‍ അക്കൗണ്ടില്‍ ലഭിക്കുന്നതാണ്. അനാവശ്യ ചെലവുകളില്ലാതെ വിമാനവും മറ്റ് യാത്രാസൗകര്യങ്ങളും മുന്‍കൂട്ടി ഏര്‍പ്പെടുത്താനുള്ള സൗകര്യങ്ങളും  യാത്രകള്‍ പ്ലാന്‍ ചെയ്യാനുള്ള സൗകര്യങ്ങളും ഈ അക്കൗണ്ടില്‍ ലഭ്യമാണ്. ഈ വര്‍ഷം തുടക്കം മുതല്‍ കഴിഞ്ഞ ഏപ്രില്‍ മാസം വരെ ഡി ബി ഐ പി 65000 സന്തര്‍ശന വിസകളാണ് ഇന്ത്യക്ക് നല്‍കിയിട്ടുള്ളത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.