2019 April 26 Friday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

ആസ്‌ത്രേലിയന്‍ ഓപണ്‍: ഹാലപ്പിനെ പുറത്താക്കി സെറീന വില്യംസ് ക്വാര്‍ട്ടര്‍ ഫൈനലില്‍

മെല്‍ബണ്‍: ആസ്‌ത്രേലിയന്‍ ഓപണില്‍ നിലവിലെ ഒന്നാം നമ്പറുകാരി സിമോണ ഹാലപ്പിനെ തോല്‍പ്പിച്ച് സെറീന വില്യംസ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. തന്റെ കരിയറിലെ 23ാം ഗ്രാന്‍ഡ്സ്ലാം ചാംപ്യന്‍ഷിപ്പ് കളിക്കുന്ന സറീന മികച്ച പോരാട്ടത്തിലൂടെയാണ് ഹാലെപ്പിനെ പുറത്താക്കുന്നത്. സ്‌കോര്‍: 6-1, 4-6, 6-4.

ഒരു മണിക്കൂര്‍ 47 മിനുറ്റ് നീണ്ടുനിന്ന മത്സരത്തില്‍ സെറീനയുടെ ഇത്രയും വര്‍ഷത്തെ എക്‌സ്പീരിയന്‍സാണ് ആദ്യ സെറ്റില്‍ കണ്ടത്. വെറും ഒരു ഗെയിം മാത്രമാണ് ആദ്യ സെറ്റില്‍ സെറീന ഹാലെപ്പിന് വിട്ടു കൊടുത്ത്. സ്‌കോര്‍: 6-1

എന്നാല്‍, നിലവിലെ ഒന്നാം നമ്പറുകാരിയുടെ തിരിച്ചുവരവാണ് രണ്ടാം സെറ്റില്‍ കണ്ടത്. വര്‍ധിതവീര്യത്തോടെ തിരിച്ചുവന്ന ഹാലെപ് രണ്ടാം സെറ്റ് അമേരിക്കന്‍ താരത്തില്‍ നിന്നും സ്വന്തമാക്കി. സ്‌കോര്‍: 4-6.

കരിയറിലെ എട്ടാം ഗ്രാന്‍ഡ്സ്ലാം ലക്ഷ്യമാക്കുന്ന സെറീന വില്യംസ് മൂന്നാം സെറ്റ് ഹാലെപ്പില്‍ നിന്നും സ്വന്തമാക്കുകയായിരുന്നു. സ്‌കോര്‍: 6-4

വിജയത്തോടെ മറ്റൊരു റെക്കോര്‍ഡും തന്റെ പേരിലാക്കി സെറീന വില്യംസ്. കരിയറിലെ 50ാം ക്വാര്‍ട്ടര്‍ ഫൈനലാണ് താരം കളിക്കുന്നത്. ക്വാര്‍ട്ടറില്‍ ചെക്‌റിപബ്ലിക്കിന്റെ കരോലിന പ്ലിസ്‌കോവയാണ് എതിരാളി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.