2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

വെള്ളം കുടിച്ച് വറ്റിക്കുന്നു; ആസ്‌ത്രേലിയയില്‍ പതിനായിരം ഒട്ടകങ്ങളെ വെടിവെച്ചു കൊല്ലും

പ്രൊഫഷണല്‍ ഷൂട്ടര്‍മാരെ ഉപയോഗിച്ച് ഹെലികോപ്റ്ററില്‍ വച്ചാണ് വെടിവെച്ചുകൊല്ലുക

 

അറേബ്യന്‍ മരുഭൂമിയില്‍ ഒട്ടകം വിലപിടിപ്പുള്ള ജീവിയാണെങ്കില്‍ ആസ്‌ത്രേലിയയില്‍ ജനങ്ങള്‍ക്കു പ്രയാസം സൃഷ്്ടിക്കുന്ന ജീവിയാണിപ്പോള്‍ ഒട്ടകം. വെള്ളക്ഷാമം അനുഭവിക്കുന്ന ദക്ഷിണ ആസ്‌ത്രേലിയിയില്‍ പതിനായിരം ഒട്ടകങ്ങളെ വെടിവച്ച് കൊല്ലാനുള്ള ഒരുക്കത്തിലാണ് അധികൃതര്‍. പ്രൊഫഷണല്‍ ഷൂട്ടര്‍മാരെ ഉപയോഗിച്ച് ഹെലികോപ്റ്ററില്‍ വെച്ചാണ് വെടിവെച്ചുകൊല്ലുക. ഒട്ടകങ്ങള്‍ ഇവിടെ വ്യാപകമാണ്. ഉടമസ്ഥരില്ലാതെ നാട്ടിലും കാട്ടിലും അലഞ്ഞു നടക്കുന്നവയാണ് മിക്കതും. വെള്ളത്തിന്റെ ദൗര്‍ലഭ്യം അനുഭവിക്കുന്ന പ്രദേശത്ത് വെള്ളം വ്യാപകമായി കുടിച്ചുവറ്റിക്കുന്നുവെന്ന കര്‍ഷകരുടേയും നാട്ടുകാരുടേയും പരാതിയെ തുടര്‍ന്നാണ് ഒട്ടകത്തെ വെടിവച്ചു കൊല്ലാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.

ഒട്ടകങ്ങള്‍ വീടുകളുടേയും കൃഷിയിടങ്ങളുടേയും മതിലുകള്‍ തകര്‍ക്കുന്നതും ഗ്രീന്‍ ഹൗസുകള്‍ കേടുവരുത്തുന്നതും ഇവിടെ തുടര്‍കഥയാണെന്ന് നാട്ടുകാരെ ഉദ്ധരിച്ച് ദ ഓസ്‌ട്രേലിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പ്രദേശത്ത് ഒട്ടകങ്ങളുടെ എണ്ണം വര്‍ധിക്കുത് പാരിസ്ഥിതിക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് സൗത്ത് ആസ്‌ത്രേലിയയിലെ ഗവണ്‍മെന്റ് പ്രതിനിധി പറയുന്നത്.

ഈ പ്രദേശത്തിന്റെ അടിസ്ഥാന വികസനത്തിനെ തന്നെ ബാധിക്കുന്ന പ്രശ്‌നമായി ഒട്ടകം മാറിയിരിക്കുകയാണ്. വെള്ളം ലഭിക്കാത്തത് കാരണം ഇവിടെ ഒട്ടകങ്ങള്‍ ചത്തൊടുങ്ങുന്നതും വലിയ പ്രശ്‌നമായി മാറിയിട്ടുണ്ട്. ഇവയുടെ ശവശരീരങ്ങള്‍ പല സ്ഥലത്തും ചീഞ്ഞുനാറുന്നതും വലിയ പാരിസ്ഥിതിക പ്രത്യാഘാതം സൃഷ്ടിക്കുന്നുണ്ട്. ഇന്ത്യയില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും പത്തൊമ്പതാം നൂറ്റാണ്ടിലാണ് ഇവിടേക്ക് വാഹനാവശ്യാര്‍ത്ഥം ഒട്ടകങ്ങള്‍ എത്തിയത്. ഇവയെ ഇപ്പോള്‍ തന്നെ കൊന്നു നശിപ്പിച്ചിട്ടില്ലെങ്കില്‍ വളരെ വേഗത്തില്‍ വര്‍ധനയുണ്ടാവും എന്നാണ് അധികൃതരുടെ കണക്കൂകൂട്ടല്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.