2019 October 18 Friday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

സാമൂഹിക പ്രവര്‍ത്തക നര്‍ഗീസ് ബീഗത്തെ അക്രമിക്കാന്‍ ശ്രമം; അക്രമിയെ കണ്ടെത്താനായില്ല

കോഴിക്കോട്: സാമൂഹിക പ്രവര്‍ത്തക നര്‍ഗീസ് ബീഗത്തെ അക്രമിക്കാന്‍ ശ്രമിച്ചതായി പരാതി. കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ ചൊവ്വാഴ്ച രാത്രി 12 ഓടെയാണു സംഭവം. താഴത്തെ നിലയിലുള്ള പാര്‍ക്കിങ് ഏരിയയില്‍ ഇരുചക്ര വാഹനം പാര്‍ക്ക് ചെയ്ത് ബസ് നിര്‍ത്തുന്ന സ്ഥലത്തേക്ക് കയറിവരുന്നതിനിടെ പിന്നാലെയെത്തിയ അക്രമി ഇവരെ കടന്നുപിടിക്കുകയായിരുന്നു.

തുടര്‍ന്ന് കുതറിമാറിയ ഇവരുടെ കൈ അക്രമി പിടിച്ചുതിരിച്ചു. ബഹളം വച്ചതോടെ അക്രമി ഓടിരക്ഷപ്പെട്ടു. തുടര്‍ന്ന് പൊലിസ് എയ്ഡ്‌പോസ്റ്റിലെ പൊലിസുകാരുടെ സഹായത്തോടെ അക്രമിക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.