2019 October 19 Saturday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

സഊദി അരാംകോ പ്രകൃതി വാതക കേന്ദ്രത്തിന് നേരെ ഹൂതി ഡ്രോണ്‍ ആക്രമണം

 

റിയാദ്: സഊദി ദേശീയ എണ്ണകമ്പനിയായ അരാംകോയ്ക്ക് കീഴിലെ പ്രകൃതി വാതക കേന്ദ്രത്തിന് നേരെ ഹൂതികള്‍ ഡ്രോണ്‍ ആക്രമണം നടത്തി. ആക്രമണത്തില്‍ ശൈബ പ്രകൃതി വാതക ദ്രവീകരണ സംവിധാനത്തില്‍ ചെറിയ തോതില്‍ തീപിടിത്തമുണ്ടായതായി സഊദി ഊര്‍ജ്ജ മന്ത്രി എഞ്ചിനീയര്‍ ഖാലിദ് അല്‍ ഫാലിഹ് അറിയിച്ചു.

എന്നാല്‍, ആക്രമണത്തില്‍ ആളപായമോ സഊദി എണ്ണ സംവിധാനങ്ങളില്‍ നാശ നഷ്ടങ്ങളോ ഉണ്ടായിട്ടില്ല. ശൈബ പ്രകൃതി വാതക ദ്രവീകരണ സംവിധാനത്തിന് നേരെ രാവിലെ നടന്ന ആക്രമണത്തില്‍ സഊദി അരാംകോ വിഭാഗം തീ നിയന്ത്രണ വിധേയമാക്കിയെന്നു കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് വെളിപ്പെടുത്തുമെന്ന് അരാംകോ വൃത്തങ്ങള്‍ അറിയിച്ചു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.