2019 February 18 Monday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

അഫ്ഗാനില്‍ ചാവേറാക്രമണം: 10 പേര്‍ കൊല്ലപ്പെട്ടു

ജലാലാബാദ്: അഫ്ഗാനിസ്ഥാനിലെ ജലാലാബാദില്‍ ചാവേറാക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. നഗരത്തിനടുത്തുള്ള ചെക്ക്‌പോയിന്റിലാണ് ചാവേര്‍ പൊട്ടിത്തെറിച്ചത്.

രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ബാക്കി എട്ടു പേരും സാധാരണക്കാരാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

തലസ്ഥാന നഗരിയായ കാബൂള്‍ കഴിഞ്ഞാല്‍ ഇടയ്ക്കിടെ ആക്രമണമുണ്ടാവുന്ന അഫ്ഗാന്‍ നഗരമാണ് ജലാലാബാദ്. താലിബാന്‍, ഐ.എസ് ഭീകരരാണ് ആക്രമണത്തിനു പിന്നില്‍. ജൂലൈ ഒന്നിനുണ്ടായ സ്‌ഫോടനത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടിരുന്നു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.