2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

കേരളത്തില്‍ വന്‍ വികസന പദ്ധതികളുമായി ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍

തിരുവനന്തപുരം: ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയറിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. ആരോഗ്യപരിചരണരംഗത്ത് കേരളത്തിന്റെ വികസനത്തിനായുള്ള ആസ്റ്റര്‍ ഗൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ഡോ. മൂപ്പന്‍ വാഗ്ദാനം ചെയ്തു. ആരോഗ്യമന്ത്രി കെ.കെ.ശൈലജയേയും സഹകരണമന്ത്രി എ.സി.മൊയ്തീനേയും ഡോ. മൂപ്പന്‍ സന്ദര്‍ശിച്ചു.

നിക്ഷേപസൗഹൃദപരമായ സമീപനമാണു സര്‍ക്കാരില്‍നിന്നു പ്രതീക്ഷിക്കുന്നതെന്നു മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചതിനു ശേഷം ഡോ. മൂപ്പന്‍ പറഞ്ഞു. കേരളത്തില്‍ അടുത്ത മൂന്നു വര്‍ഷങ്ങളില്‍ വിവിധ പദ്ധതികളിലായി 600 കോടി രൂപയുടെ നിക്ഷേപം നടത്തും. ഇവയില്‍ പ്രധാനപ്പെട്ടത് തിരുവനന്തപുരത്ത് 500 ബെഡുകളുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയാണ്.

കണ്ണൂരില്‍ 250 ബെഡുകളുള്ള മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയും കോഴിക്കോട് 300 ബെഡുകളുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയും കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു.
കോഴിക്കോട് മിംസിലെ നിശ്ചിത വികസന പദ്ധതികൂടി പരിഗണിക്കുമ്പോള്‍ നിലവിലുള്ള 2000 ബെഡുകള്‍ക്ക് പുറമേ പുതിയതായി ആയിരം ബെഡുകള്‍ കൂടി കൂട്ടിച്ചേര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.