2019 October 24 Thursday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ബീഫ് വിറ്റെന്ന് ആരോപിച്ച് അസമില്‍ മുസ്‌ലിം കച്ചവടക്കാരനെ ക്രൂരമായി മര്‍ദിച്ചു, പന്നിയിറച്ചി തീറ്റിച്ചു

 

ബിസ്വന്ത്: ബീഫ് വില്‍പ്പനയുടെ പേരില്‍ അസമില്‍ മുസ്‌ലിം കച്ചവടക്കാരനു നേരെ ക്രൂരമായ മര്‍ദനം. അസമിലെ ബിസ്വന്ത് ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം. തുടര്‍ന്ന് ബലമായി പന്നിയിറച്ചി കഴിപ്പിക്കുകയും ചെയ്തു.

മര്‍ദനത്തില്‍ പരുക്കേറ്റ് ശൗക്കത്ത് അലി എന്ന 68 കാരന്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

മര്‍ദനത്തിന്റെ വീഡിയോ മൊബൈലില്‍ പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ അഞ്ചു പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നാണ് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നത്.

 

വീഡിയോ പശ്ചിമബംഗാളില്‍ നിന്നുള്ള സി.പി.എം എം.പി എം.ഡി സലീം ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.

നിങ്ങള്‍ക്ക് ബീഫ് വില്‍ക്കാനുള്ള ലൈസന്‍സുണ്ടോയെന്നും ബംഗ്ലാദേശില്‍ നിന്നുള്ളയാണോയെന്നും അക്രമികള്‍ ആക്രോശിക്കുന്നുണ്ട്. ‘നിങ്ങള്‍ ബംഗ്ലാദേശിയാണോ? നിങ്ങളുടെ പേര് എന്‍.ആര്‍.സി (നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ്) യില്‍ ഉണ്ടോ?’- ഒരാള്‍ ചോദിക്കുന്നു.

അനധികൃത കുടിയേറ്റക്കാരെന്നാരോപിച്ച് 40 ലക്ഷം പേരെ പുറത്താക്കി കൊണ്ട് അസമില്‍ എന്‍.ആര്‍.സി രജിസ്റ്റര്‍ പുറത്തിറക്കിയത് വലിയ വിവാദമായിരുന്നു.

തേസ്പുര്‍ ലോക്‌സഭാ മണ്ഡലത്തില്‍പ്പെട്ട ജില്ലയാണ് ബിസ്വന്ത്. ഏപ്രില്‍ 11 നാണ് ഇവിടെ തെരഞ്ഞെടുപ്പ്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.