2019 September 18 Wednesday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

പ്രളയം തകര്‍ത്ത സംസ്ഥാനത്തിന് 2000 കോടിയുടെ അടിയന്തര സഹായം വേണം: കാര്‍ഷിക വായ്പകളുടെ മൊറട്ടോറിയം ഒരു വര്‍ഷം കൂടി നീട്ടണം: കേന്ദ്രത്തിനു മുമ്പില്‍ കേരളം

ന്യുഡല്‍ഹി: കാര്‍ഷിക വായ്പകളുടെ മൊറട്ടോറിയം ഒരു വര്‍ഷം കൂടി നീട്ടി നല്‍കണമെന്ന ആവശ്യവുമായി സംസ്ഥാനം കേന്ദ്രത്തിനുമുമ്പിലെത്തി. കേരളം കേന്ദ്രത്തിന് നല്‍കിയ നിവേദനത്തിലാണ് ഈ ആവശ്യമുന്നയിച്ചിരിക്കുന്നത്. പ്രളയം കണക്കിലെടുത്ത് 2000 കോടി രൂപയുടെ അടിയന്തര വായ്പ അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഡിസംബര്‍ 31 വരെയാണ് കാര്‍ഷിക വായ്പകള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിച്ചിരിക്കുന്നത്. കാലാവധി 2020 ഡിസംബര്‍ 31 വരെ നീട്ടണമെന്നാണ് കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെടുന്നത്.

ആ കാലയളവില്‍ വായ്പകള്‍ പുനഃക്രമീകരിക്കണം. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ പലിശ രഹിത കാര്‍ഷിക വായ്പ നല്‍കണം. സഹകരണ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത സാധാരണക്കാരുടെ മറ്റ് കടങ്ങള്‍ പുനഃക്രമീകരിക്കണം. ഇതിനായി നബാര്‍ഡില്‍ നിന്ന് അധികസഹായം അനുവദിക്കണമെന്നും നിവേദനത്തില്‍ ചൂണ്ടിക്കാണിച്ചിച്ചുണ്ട്. ഹ്രസ്വകാല വായ്പയായി 2000 കോടി രൂപയുടെ അധികസഹായമാണ് സര്‍ക്കാരിന്റെ ആവശ്യം. നബാര്‍ഡ് വായ്പയുടെ പലിശ നിരക്ക് നാലര ശതമാനത്തില്‍ നിന്ന് മൂന്ന് ശതമാനമാക്കി കുറയ്ക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രളയബാധിത പ്രദേശങ്ങളിലെ സന്ദര്‍ശന തീയതി കേന്ദ്രസംഘം അറിയിച്ചിട്ടില്ല. എങ്കിലും പ്രളയക്കെടുതി വിലയിരുത്താന്‍ കേന്ദ്രസംഘം സംസ്ഥാനം സന്ദര്‍ശിക്കുമെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ദില്ലിയില്‍ അറിയിച്ചു.
കേന്ദ്രസംഘത്തിന്റെ വിലയിരുത്തലിന്റെ കൂടി അടിസഥാനത്തിലാകും സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കുക.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News