2018 September 26 Wednesday
മടിയന്മാരുടെ പ്രാര്‍ഥന ദൈവം കേള്‍ക്കില്ല
സൈറസ്

ഏഷ്യന്‍ ഗെയിംസ്: 800 മീറ്ററില്‍ മന്‍ജിതിന് സ്വര്‍ണം; ജിന്‍സണ് വെള്ളി

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ 800 മീറ്ററില്‍ ഇന്ത്യയുടെ മന്‍ജിത് സിങ്ങിന് സ്വര്‍ണവും മലയാളിയായ ജിന്‍സണ്‍ ജോണ്‍സണ് വെള്ളിയും. ഇരുവരും യഥാക്രമം 1.46.15 സെക്കന്‍ഡും 1.46.35 സെക്കന്‍ഡ് കൊണ്ടാണ് ഓടിയെത്തിയത്.

ഏഷ്യന്‍ ഗെയിംസില്‍ ഇതോടെ ഇന്ത്യ 48 മെഡലുകളടക്കം എട്ടാം സ്ഥാനത്താണ്. ഒമ്പത് സ്വര്‍ണവും 19 വെള്ളിയും 22 വെങ്കലവുമാണ് ഇന്ത്യ നേടിയത്. 97 സ്വര്‍ണവും 64 വെള്ളിയും 45 വെങ്കലവും നേടി ചൈനയാണ് ഒന്നാം സ്ഥാനത്ത്. 206 മെഡലുകളാണ് ചൈന ഇതുവരെ സ്വന്തമാക്കിയത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.