2018 September 26 Wednesday
മടിയന്മാരുടെ പ്രാര്‍ഥന ദൈവം കേള്‍ക്കില്ല
സൈറസ്

ഫൈനലില്‍ തോറ്റു, പക്ഷേ ചരിത്രമെഴുതി സിന്ധു

  • ഏഷ്യന്‍ ഗെയിംസില്‍ സിന്ധുവിന് വെള്ളി

ജക്കാര്‍ത്ത: ഇന്ത്യയുടെ പി.വി സിന്ധുവിന് ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ വെള്ളി. ലോക ഒന്നാം നമ്പര്‍ താരം ചൈനീസ് തായ്‌പേയുടെ തായ് സുയിംഗിനോട് നേരിട്ടുള്ള ഗെയിമുകള്‍ക്ക് സിന്ധു തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു. സ്‌കോര്‍ 21-13,21-16

തുടക്കം മുതല്‍ നേടിയ ആധിപത്യം തായ് സൂ യിങ് അവസാനം വരെ നിലനിര്‍ത്തുകയായിരുന്നു.

അതേസമയം, തായ്‌സുവും സിന്ധുവും ഇതുവരെ ഏറ്റുമുട്ടിയപ്പോള്‍ കൂടുതല്‍ തവണ തായ്‌സുവിനൊപ്പമായിരുന്നു ജയം ഉണ്ടായിരുന്നത്. ഒമ്പത് തവണ തായ്‌സു ജയിച്ചപ്പോള്‍ സിന്ധു മൂന്ന് തവണ മാത്രമാണ് ജയിച്ചത്. 2016 മുതല്‍ പ്രധാന ഫൈനലുകളില്‍ എട്ടു പ്രാവശ്യം സിന്ധുവിന് തോല്‍ക്കേണ്ടി വന്നിട്ടുണ്ട്. 2017 റിയോ ഒളിംപിക്‌സ്, 2018ലെ ഇന്ത്യന്‍ ഓപ്പണ്‍, തായ്‌ലന്റ് ഓപ്പണ്‍ എന്നീ ഫൈനലുകളിലും സിന്ധു പരാജയപ്പെട്ടിരുന്നു.

സെമി ഫൈനലില്‍ ലോക രണ്ടാം നമ്പര്‍ താരം ജപ്പാന്റെ അകാനെ യമാഗുച്ചിയെ പരാജയപ്പെടുത്തിയായിരുന്നു സിന്ധു ഫൈനലിലേക്ക് യോഗ്യത നേടിയത്. 21-17, 15-21, 21-10 എന്ന സ്‌കോറിനായിരുന്നു സിന്ധുവിന്റെ ജയം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.