
ധരുണ്‍ അയ്യസാമിയും സുധ സിങ്ങുമാണ് വെള്ളി നേടിയത്
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസിന്റെ ഒമ്പതാം ദിനത്തില്‍ ഇന്ത്യയ്ക്ക് വെള്ളിത്തിളക്കം. തമിഴ്നാട്ടുകാരന് ധരുണും ഉത്തര്‍പ്രദേശുകാരി സുധ സിങ്ങുമാണ് ഇന്ത്യയ്ക്ക് വെള്ളി സമ്മാനിച്ചത്. പുരുഷവിഭാഗം 400 മീറ്റര്‍ ഹര്‍ഡില്‍സിലാണ് ധരുണ്‍ വെള്ളി നേടിയത്. സുധ സിങ്ങാവട്ടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്സിലാണ് വെള്ളി നേടിയത്. ദേശീയ റെക്കൊര്ഡോടെയാണ് ധരുണ്‍ ഹര്‍ഡില്‍സില്‍ വെള്ളി വരിച്ചത്. 48.96 സെക്കന്‍ഡിലാണ് ധരുണ്‍ ഓടിയെത്തിയത്.
400 മീറ്ററില്‍ ഹര്‍ഡില്‍സില്‍ ഇന്ത്യയുടെ തന്നെ സന്തോഷ് കുമാര്‍ അഞ്ചാമതെത്തി. 49.66 സെക്കന്‍ഡ് കൊണ്ടാണ് സന്തോഷ് ഓടിയെത്തിയത്. എന്നാല്‍, വനിതകളുടെ 400 മീറ്ററില്‍ ഇന്ത്യന്‍ താരങ്ങള്‍ നിരാശപ്പെടുത്തി. മലയാളി താരം അനു രാഘവന് നാലാം സ്ഥാനവും ഇന്ത്യന്‍ താരം ജൗന മര്‍മു അഞ്ചാം സ്ഥാനവുമാണ് നേടിയത്.