2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

കളിയിക്കാവിളയില്‍ എ.എസ്.ഐയെ വെടിവെച്ചുകൊന്ന കേസിലെ മുഖ്യപ്രതികള്‍ അറസ്റ്റില്‍

 

മാംഗ്ലൂര്‍: കളിയിക്കാവിളയില്‍ എ.എസ്.ഐ വില്‍സനെ വെടിവെച്ചുകൊന്ന കേസിലെ മുഖ്യപ്രതികള്‍ ഉടുപ്പിയില്‍ അറസ്റ്റില്‍. അബ്ദുല്‍ ഷമീം, തൗഫീക്ക് എന്നിവരെയാണ് ഉഡുപ്പി റെയില്‍വെ സ്റ്റേഷനില്‍ നിന്നും പിടികൂടിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് വില്‍സനെ പ്രതികള്‍ കളിയിക്കാവിളയിലെ ചെക്‌പോസ്റ്റില്‍വച്ച് വെടിവച്ചു കൊന്നത്. ഇവര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയേക്കുമെന്നാണറിയുന്നത്.

കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ നിന്ന് പിടിയിലായ ഇജാസ് പാഷയാണ് ഇവര്‍ക്ക് തോക്കു ഏല്‍പ്പിച്ചുകൊടുത്തതെന്നാണ് പൊലിസ് പറയുന്നത്. മുംബൈയില്‍ നിന്ന് ലഭിച്ച തോക്ക് ബെംഗളൂരുവില്‍ നിന്ന് തൗഫീക്കിന് കൈമാറുകയായിരുന്നു. തമിഴ്നാട് ക്യുബ്രാഞ്ച് ഇജാസിനെ ചോദ്യം ചെയ്തിരുന്നു.
നിരോധിച്ച തീവ്രവാദസംഘടന അല്‍ ഉമ്മയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ചുപേരെ ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് കര്‍ണാടകയില്‍ നിന്ന് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. പിടിയിലായ അഞ്ചുപേരില്‍ ഒരാളായിരുന്നു ഇജാസ് പാഷ. ഇയാളില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാകണം അബ്ദുല്‍ ഷമീം, തൗഫീക്ക് എന്നിവരെ പിടികൂടാന്‍ സഹായിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.