2018 October 20 Saturday
ഒരു നേതാവ് നല്ല വീക്ഷണമുള്ളവനും അത്യുത്സാഹിയും പ്രശ്‌നങ്ങളെ ഭയക്കാത്തവനുമാകണം

അസാപ്: തൊഴില്‍ നൈപുണ്യം നേടിയത് ഒരു ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍

പി.കെ മുഹമ്മദ് ഹാത്തിഫ്

കോഴിക്കോട്: അസാപ് (അഡിഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം) പദ്ധതിക്ക് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ഇടയില്‍ വന്‍ സ്വീകാര്യതയേറുന്നു. വിദ്യാഭ്യാസത്തോടൊപ്പം തൊഴില്‍ നൈപുണ്യവും നല്‍കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതിയാണ് സംസ്ഥാനത്ത് വ്യാപകമാവുന്നത്. സംസ്ഥാന ഉന്നത, പൊതു വിദ്യാഭ്യാസ വകുപ്പുകള്‍ 2012 ല്‍ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി 2017 വരെ 1,21,017 വിദ്യാര്‍ഥികള്‍ അസാപ് പരിശീലനം പൂര്‍ത്തിയാക്കി. കൂടാതെ ഈ വര്‍ഷം 36,224 വിദ്യാര്‍ഥികളുടെ പരിശീലനം പുരോഗമിക്കുകയാണ്. അക്കൗണ്ടിങ്, അഗ്രിക്കള്‍ച്ചര്‍, അപ്പാരല്‍, ഓട്ടോമോട്ടീവ്, ബാങ്കിങ് ആന്റ് ഫിനാന്‍സ്, ബ്യൂട്ടി ആന്റ് വെല്‍നസ്, ക്യാപിറ്റല്‍ ഗുഡ്‌സ്, കണ്‍സ്ട്രക്ഷന്‍സ്, ഇലക്ട്രോണിക്‌സ്, ഫുഡ് പ്രോസസിങ്, കെമിക്കല്‍ ആന്റ് പെട്രോകെമിക്കല്‍സ്, ജെംസ് ആന്റ് ജ്യുവലറി, ഹെല്‍ത്ത് കെയര്‍, ഹോസ്പിറ്റാലിറ്റി, ഐറ്റി ആന്റ് ഐറ്റി ഇ.എസ്, ലോജിസ്റ്റിക്, മീഡിയ, പ്ലംബിങ്, പ്രിന്റിങ്, റീട്ടെയില്‍, റബ്ബര്‍ സ്‌കില്‍ ഡെവലപ്‌മെന്റ്, സ്‌പോര്‍ട്‌സ് ആന്റ് ലെഷര്‍, ടെലി കമ്യൂണിക്കേഷന്‍ തുടങ്ങി 23 വിഭാഗങ്ങളിലായി 83 സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളുടെ പരിശീലനമാണ് അസാപ് നല്‍കുന്നത്. സംസ്ഥാനത്തെ 121 അസാപ് സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററുകളുടെ കീഴില്‍ 1052 വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുന്നത്. കൂടാതെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രൊബേഷന്‍ ഹോം, ചില്‍ഡ്രന്‍സ് ഹോം, മഹിളാ മന്ദിരങ്ങള്‍ എന്നിവിടങ്ങളിലും അസാപ് പരിശീലനം നല്‍കുന്നുണ്ട്.
അേതസമയം സംസ്ഥാനത്തെ ഒമ്പതാം ക്ലാസ് മുതലുള്ള പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ദേശീയ നൈപുണ്യ യോഗ്യതാചട്ടക്കൂട് അനുസരിച്ചുള്ള നൈപുണ്യ പരിശീലനം പഠനത്തോടൊപ്പം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിനായി വിവിധ തലങ്ങളില്‍ ആവശ്യമുള്ള പാഠ്യക്രമങ്ങളും അസാപിന്റെ നേതൃത്വത്തില്‍ തയാറാക്കി വരികയാണ്. 15 വയസ് മുതല്‍ 25 വരെ പ്രായമുള്ളവര്‍ക്ക് സമ്മര്‍ സ്‌കില്‍ സ്‌കൂള്‍ സംവിധാനവും അസാപിന്റെ കീഴില്‍ നിലവിലുണ്ട്. ഇതിനായി സംസ്ഥാനത്ത് 40 പരിശീലന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ശനി, ഞായര്‍, മറ്റ് അവധി ദിനങ്ങളിലുമാണ് ക്ലാസുകള്‍ നടക്കുക. നിശ്ചിത ഫീസ് ഈടാക്കുന്നുണ്ടെങ്കിലും പട്ടികവിഭാഗം, ബി.പി.എല്‍ തുടങ്ങി വിഭാഗങ്ങള്‍ക്ക് നൂറ് ശതമാനം ഇളവും അസാപ് നല്‍കുന്നുണ്ട്. ഭാഷാശേഷിയും, ആശയവിനിമയ ശേഷിയും, ഐ.ടി. പരിജ്ഞാനവും വര്‍ധിപ്പിക്കാനുള്ള പ്രത്യേക പരിശീലനവും അസാപ് വഴി നല്‍കി വരുന്നുണ്ട്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.