2019 April 20 Saturday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

മധ്യപ്രദേശിലെ ആംആദ്മി തെരഞ്ഞെടുപ്പ് കാമ്പയിന്‍ ഇന്ന് ആരംഭിക്കും

ഭോപ്പാല്‍: മധ്യപ്രദേശിലെ ആംആദ്മി തെരഞ്ഞെടുപ്പ് കാമ്പയിന്‍ ഇന്ന് ആരംഭിക്കും.

ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജരിവാള്‍ കാമ്പയിന്‍ ഉദ്ഘാടനം ചെയ്യും. 2018 ലെ മധ്യപ്രദേശ് നിയമാസഭാ തെരഞ്ഞെടുപ്പിനായുള്ള പ്രചരണമാണ് ആംആദ്മി ഇന്ന് തുടക്കം കുറിക്കുന്നത്.

പരിവര്‍ത്തന്‍ റാലി എന്ന പേരിലാണ് ആംആദ്മി കാമ്പയിന്‍ സംഘടിപ്പിക്കുന്നത്.

നോട്ട് നിരോധനത്തെ കുറിച്ച് ശക്തമായ പ്രതികരണം കെജരിവാള്‍ നടത്തുമെന്ന് ആംആദ്മി വാക്താവ് മാധ്യമങ്ങളോട് പറഞ്ഞു.

ഉച്ചയോടടുത്ത സമയത്താണ് കെജരിവാള്‍ കാമ്പയിനില്‍ സംസാരിക്കുക.

ആംആദ്മി മധ്യപ്രദേശില്‍ തകര്‍ന്നുപോയ കോണ്‍ഗ്രസിന് പകരമായി ഉയരുമെന്നും കെജരിവാള്‍ അവകാശപ്പെട്ടു


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.