2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് അരവിന്ദ് കെജ് രിവാള്‍. ഞായറാഴ്ച്ച രാംലീല മൈതാനത്താണ് എ.എ.പി സര്‍ക്കാരിന്റെ സത്യപ്രപതിജ്ഞാ ചടങ്ങുകള്‍ നടക്കുക.

നിയമസഭാതെരഞ്ഞെടുപ്പില്‍ 70 ല്‍ 62 സീറ്റും പിടിച്ചെടുത്ത് ബി.ജെ.പിയെ 8 സീറ്റുകളിലേക്ക് ഒതുക്കിയാണ് രാജ്യതലസ്ഥാനം ഇത്തവണയും ആം ആദ്മി ഉറപ്പിച്ചത്. ഇത് മൂന്നാം തവണയാണ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ ആംആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ അധികാരത്തിലേറുന്നത്.

മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരേയും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളേയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കുന്നില്ലെന്ന് ആം ആദ്മി പാര്‍ട്ടി നേരത്തെ അറിയിച്ചിരുന്നു. പ്രധാനമന്ത്രിയെ ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം പങ്കെടുമോ എന്ന കാര്യം അറിയിച്ചിട്ടില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.