2018 December 13 Thursday
തനിക്കു ലഭിച്ച കുറഞ്ഞ ഗുണത്തിനു നന്ദി ചെയ്യാത്തവന്‍ അധിക ഗുണങ്ങള്‍ക്കും നന്ദി ചെയ്യുകയില്ല

പി.എന്‍.ബി തട്ടിപ്പ്: ഓഡിറ്റര്‍മാരുടെയും മാനേജ്‌മെന്റിന്റെയും പിഴവാണെന്ന് അരുണ്‍ ജയ്റ്റ്‌ലി

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിന്റെ കുറ്റം ഓഡിറ്റര്‍മാരുടെയും മാനേജ്‌മെന്റിന്റെയും തലയില്‍ കെട്ടിവച്ച് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. 11,300 കോടി രൂപ തട്ടിച്ച് വജ്രവ്യാപാരി നീരവ് മോദി മുങ്ങിയത് ബാങ്ക് മാനേജ്‌മെന്റിന്റെയും ഓഡിറ്റര്‍മാരുടെയും കുഴപ്പം കൊണ്ടാണെന്ന് ജയ്റ്റ്‌ലി പറഞ്ഞു.

ക്രമക്കേട് കണ്ടെത്തേണ്ടത് ബാങ്ക് ഭരണസംവിധാനത്തിന്റെ ഉത്തരവാദിത്തമാണ്. ഇക്കാര്യത്തില്‍ ഓഡിറ്റര്‍മാര്‍ വലിയ പിഴവു വരുത്തി. ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ അടക്കം ഈ മേഖലയിലുള്ളവര്‍ ആത്മപരിശോധന നടത്തണം.

ബാങ്കിങ് സംവിധാനത്തെ വഞ്ചിച്ചവരെ പിടികൂടും. ക്രമക്കേടുകള്‍ തടയാനുള്ള സംവിധാനം ഒരുക്കേണ്ടതുണ്ടെന്നും ജയ്റ്റ്‌ലി പറഞ്ഞു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.