2019 August 26 Monday
ഹൃദയത്തില്‍ സത്യമുള്ളവന്‍ തന്റെ നാവിനെ പറ്റി ഭയപ്പെടേണ്ടതില്ല

ചിത്രകാരി ഫൈറൂസ മക്കയില്‍ നിര്യാതയായി

 

മക്ക: ചിത്രകാരി മടവൂര്‍ സ്വദേശിനി ഫൈറൂസ (32) മക്കയില്‍ നിര്യാതയായി. മാതാപിതാക്കളോടൊപ്പം ഉംറ നിര്‍യഹിക്കാനെത്തിയതായിരുന്നു. മടവൂര്‍ സ്വദേശി കല്ലുമുട്ടയില്‍ ഉമ്മര്‍- ഉമ്മു കുല്‍സൂം ദമ്പതികളുടെ മകളാണ്. ശാരീരിക വളര്‍ച്ചയില്ലാതിരുന്നിട്ടും അവശത ബാധിച്ചവര്‍ക്ക് പ്രോത്സാഹനം നല്‍കിയിരുന്ന ഫൈറൂസ പാഴ്വസ്തുക്കളില്‍നിന്ന് കരകൗശല വസ്തുക്കള്‍ നിര്‍മിക്കുന്നതില്‍ വിദഗ്ദയായിരുന്നു. മാനസിക വെല്ലുവിളി നേരിടുന്നവരെയും ഉപേക്ഷിക്കപ്പെടുന്ന വൃദ്ധജനങ്ങളെയും സംരക്ഷിക്കുന്നതിന് നരിക്കുനിയില്‍ പ്രവര്‍ത്തിക്കുന്ന അത്താണി റിഹാബിലിറ്റേഷന്‍ സെന്ററിലെ നിത്യസന്ദര്‍ശകയായിരുന്ന ഫൈറൂസ.

ഈ മാസം ഏഴിന് മക്കയിലെത്തിയ ഇവര്‍ ചൊവ്വാഴ്ച കടുത്ത പനി ബാധിച്ചതിനെതുടര്‍ന്ന് മക്ക അല്‍നൂര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തിങ്കളാഴ്ച രാത്രി നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. മസ്ജിദുല്‍ ഹറമില്‍ മഗ്രിബ് നമസ്‌കാരാനന്തരം നടന്ന ജനാസ നമസ്‌കാരത്തിന് ശേഷം മക്ക അല്‍ശറായ ഖബര്‍സ്ഥാനില്‍ മറവു ചെയ്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.