2019 October 18 Friday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

റിയാദില്‍ നടുറോഡില്‍ അക്രമം നടത്തിയ 12 വിദേശികളെ അറസ്റ്റ് ചെയ്തു

ജിദ്ദ: നടുറോഡില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ 12 പേരെ പൊലിസ് അറസ്റ്റ് ചെയ്തു. കിഴക്കന്‍ റിയാദിലെ അല്‍ നസീം ഡിസ്ട്രിക്ടിലായിരുന്നു സംഭവം. ഏതാനും യുവാക്കള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് അധികൃതരുടെ ശ്രദ്ധയില്‍പെട്ടതോടെയാണ് അന്വേഷണം തുടങ്ങിയത്.

തുടര്‍ന്ന് 12 സിറിയന്‍ പൗരന്മാരെ അറസ്റ്റ് ചെയ്തെന്ന് റിയാദ് പൊലിസ് വക്താവ് അറിയിച്ചു. മുന്‍വൈരാഗ്യത്തെ തുടര്‍ന്നാണ് വടികളുമായെത്തി നടുറോഡില്‍ ഏറ്റുമുട്ടിയതെന്ന് ചോദ്യം ചെയ്യലില്‍ ഇവര്‍ സമ്മതിച്ചു. പ്രതികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണെന്നും പൊലിസ് അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.