2019 July 20 Saturday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ട്രിപ്പിള്‍ ജംപില്‍ 45 വര്‍ഷത്തെ ചരിത്രം: സ്വര്‍ണം നേടി അര്‍പീന്ദര്‍ സിങ്

ജക്കാര്‍ത്ത: ഇന്തൊനേഷ്യയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ട്രിപ്പിള്‍ ജംപില്‍ ചരിത്രം സൃഷ്ടിച്ച് അര്‍പീന്ദര്‍ സിങ്. 48 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഇന്ത്യയ്ക്ക് ട്രിപ്പിള്‍ ജംപില്‍ സ്വര്‍ണം ലഭിക്കുന്നത്.

16.77 മീറ്റര്‍ ദൂരമാണ് അര്‍പീന്ദര്‍ ചാടിയെത്തിയത്. 16.62 മീറ്റര്‍ ചാടി റുസ്ലന്‍ കുര്‍ബാനോവ് വെള്ളിയും ചൈനയുടെ ഷുവോ കാവോ വെങ്കലവും നേടി. 16.56 മീറ്ററാണ് ഷുവോ കാവോ താണ്ടിയത്.

ഇന്ത്യയുടെ മറ്റൊരു മലയാളി താരം രാകേഷ് ബാബു ഒരു ഘട്ടത്തില്‍ രണ്ടാം സ്ഥാനത്തായിരുന്നുവെങ്കിലും മത്സരം പുരോഗമിക്കവെ ആറാം സ്ഥാനത്തേക്ക് പിന്നോട്ട് പോകുകയായിരുന്നു.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News