2019 November 17 Sunday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ആര്‍മിയില്‍ ഓഫിസര്‍ എന്‍ട്രിയിലേക്ക് നവംബര്‍ 14വരെ അപേക്ഷിക്കാം; അവസരം അവിവാഹിതരായ ആണ്‍കുട്ടികള്‍ക്ക്

നടത്തുന്ന

ഇന്ത്യന്‍ ആര്‍മിയില്‍ സ്ഥിരം കമ്മിഷനിലേക്ക് ആണ്‍കുട്ടികള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. അവിവാഹിതര്‍ക്കാണ് അവസരം. യോഗ്യതാ പരീക്ഷ പാസായിരിക്കണം. തുടര്‍ന്ന് സര്‍വിസ് ബോര്‍ഡ് നടത്തുന്ന ഇന്റര്‍വ്യൂവില്‍ മികവു തെളിയിക്കണം.

 ടെക്‌നിക്കല്‍ എന്‍ട്രി സ്‌കീം

പ്ലസ്ടുവിന് ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവ പഠിച്ചവര്‍ക്കാണ് അവസരം.

  • പ്രായം: 2001 ജനുവരി രണ്ടിനും 2004 ജനുവരി ഒന്നിനും ഇടയ്ക്ക് ജനിച്ചവരായിരിക്കണം.
  • 90 ഒഴിവുകളാണുള്ളത്.
  • അഞ്ചുവര്‍ഷമാണ് പരിശീലനകാലം.

അപേക്ഷhttp://www.joinindianarmy.nic.in വഴി നവംബര്‍ 13 ഉച്ചയ്ക്ക് 12 മണിവരെ സമര്‍പ്പിക്കാം

ടെക്‌നിക്കല്‍ ഗ്രാജ്വേറ്റ് കോഴ്‌സ്

ടെക്‌നിക്കല്‍ ഗ്രാജ്വേറ്റ് കോഴ്‌സിലേക്ക് എന്‍ജിനിയറിങ് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. 2020 ജൂലായ് ഒന്നിനകം യോഗ്യത നേടണമെന്ന വ്യവസ്ഥയ്ക്ക് വിധേയമായി എന്‍ജിനിയറിങ് കോഴ്‌സിന്റെ അന്തിമവര്‍ഷത്തില്‍ പഠിക്കുന്നവര്‍ക്കും അപേക്ഷിക്കാം.

  • 40 ഒഴിവുകളാണുള്ളത്.
  • 1993 ജുലായ് രണ്ടിനും 2000 ജൂലായ് ഒന്നിനും ഇടയ്ക്ക് ജനിച്ചതാകണം.

നവംബര്‍ 14 ഉച്ചയ്ക്ക് 12മണി വരെ അപേക്ഷിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ക്ക് www.joinindianarmy.nic.in..എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

രണ്ട് സ്‌കീമിലും ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് അഞ്ചു ദിവസത്തെ രണ്ടുഘട്ട സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ് (എസ്.എസ്.ബി.) ഇന്റര്‍വ്യൂവും ഉണ്ടായിരിക്കും. 

സര്‍വിസ് സെലക്ഷന്‍ ബോര്‍ഡില്‍ യോഗ്യത നേടുന്നവര്‍ക്ക് മെഡിക്കല്‍ പരിശോധന. പിന്നെ അന്തിമ തിരഞ്ഞെടുപ്പിനും ശേഷം  ഒഴിവുകള്‍ക്കനുസരിച്ചുള്ള റാങ്ക് പട്ടിക തയ്യാറാക്കി പ്രസിദ്ധീകരിക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.