2019 April 18 Thursday
യുവതലമുറക്കു ക്രമീകൃതമായ സാമൂഹ്യവല്‍ക്കരണമാണ് വിദ്യാഭ്യാസം -സെര്‍വീം

പരാതികള്‍ പറയാന്‍ സോഷ്യല്‍മീഡിയ ഉപയോഗിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കും; ബിപിന്‍ റാവത്ത്

ന്യൂഡല്‍ഹി: സൈനികര്‍ക്കിടയിലെ പരാതികള്‍ സോഷ്യല്‍മീഡിയയിലൂടെ വ്യാപകമായി പുറത്തുവന്നതോടെ ശക്തമായ മുന്നറിയിപ്പുമായി സൈനിക മേധാവി ബിപിന്‍ റാവത്ത്. സോഷ്യല്‍ മീഡിയയിലൂടെ പരാതികള്‍ പറയുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി.

”പ്രശ്‌നങ്ങളിലേക്ക് മാധ്യമശ്രദ്ധ ലഭിക്കാന്‍ ചില സഹപ്രവര്‍ത്തകര്‍ സോഷ്യല്‍മീഡിയ ഉപയോഗിക്കുകയാണ്. ഇത് സൈനിക ആചാരത്തെയും അതുവഴി സൈനികരെയും ബാധിക്കും. ഇത്തരക്കാര്‍ക്കെതിരെ കുറ്റം ചുമത്തി നടപടിയെടുക്കും”- ബിപിന്‍ റാവത്ത് മാധ്യമങ്ങളോടു പറഞ്ഞു.

തങ്ങള്‍ക്കു ലഭിക്കുന്ന അപര്യാപ്തമായ ഭക്ഷണത്തെപ്പറ്റി ബി.എസ്.എഫ് ജവാന്‍ തേജ് ബഹദൂര്‍ യാദവാണ് ആദ്യം ഫെയ്‌സ്ബുക്കിലൂടെ വീഡിയോകള്‍ പുറത്തുവിട്ടത്. ഇദ്ദേഹം പോസ്റ്റ് ചെയ്ത് നാലു വീഡിയോകള്‍ വൈറലാവുകയും വലിയ വിവാദത്തിലേക്ക് നയിക്കുകയും ചെയ്തിരുന്നു.

പിന്നാലെ സി.ആര്‍.പി.എഫില്‍ നിന്നും മറ്റു ക്യാമ്പുകളില്‍ നിന്നും ചില ജവാന്മാര്‍ വിവിധ പരാതികളുമായി സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.