2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

അര്‍ജന്റീനയെ വരിഞ്ഞുമുറുക്കി ഐസ്‌ലാന്‍ഡ്‌ (1-1)

മോസ്‌കോ: ലോകകപ്പ് ഫുട്‌ബോളില്‍ അര്‍ജന്‍ീനയ്‌ക്കെതിരേ തകര്‍പ്പന്‍ മുന്നേറ്റവുമായി ഐസ്‌ലാന്‍ഡ്. 19-ാം മിനുട്ടില്‍ അഗ്യൂറോയുടെ ഗോളിലൂടെ മുന്നേറ്റം തുടര്‍ന്ന അര്‍ജന്റീനയെ ഞെട്ടിച്ച് നിമിഷങ്ങള്‍ക്കകം ആല്‍ഫ്രഡ് ഫിന്‍ബോഗന്‍സിലൂടെ ഐസ്‌ലാന്‍ഡ് മറുപടി നല്‍കി. മത്സരം സമനിലയില്‍ കലാശിച്ചു(1-1).


 


കളിയിലുടനീളം മികച്ച പന്തടക്കം കാണിച്ച ഐസ്‌ലാന്‍ഡ് അര്‍ജന്റീനയെ കുറച്ചൊന്നുമല്ല ഭയപ്പെടുത്തിയത്. മെസിയുടെ നേതൃത്വത്തില്‍ ഇറങ്ങിയ അര്‍ജന്റീന ഐസ്‌ലാന്‍ഡിനെ മെരുക്കാന്‍ ആദ്യ പകുതിയില്‍ നന്നേ വിയര്‍ത്തു.

രണ്ടാം പകുതിയിലും സ്ഥിതി വ്യത്യസ്തമായില്ല. ഐസ്‌ലാന്‍ഡ് കളംനിറഞ്ഞു കളിച്ചു. 64-ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി കിക്കും 75-ാം മിനുട്ടിലെ ഫ്രീകിക്കും മെസി പാഴാക്കിയതോടെ വലിയ ദുരന്തം അര്‍ജന്റീനയെ കാത്തിരുന്നു- ലോകകപ്പിനെ നവാഗതരായ ഐസ്‌ലാന്‍ഡിനോട് സമനില. അതായത് തോല്‍വിക്കു സമം.

പെനാല്‍റ്റി മെസി പാഴാക്കുന്നു


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.