2018 August 20 Monday
നിങ്ങളെല്ലാം ആദമില്‍ നിന്നാണ്; ആദം മണ്ണില്‍ നിന്നും.
മുഹമ്മദ് നബി (സ)

നിങ്ങള്‍ കാറുടമയാണോ.. എങ്കില്‍ കാന്‍സര്‍ വരാം…

നിങ്ങള്‍ക്ക് സ്വന്തമായി കാറുണ്ടോ, അല്ലെങ്കില്‍ സ്ഥിരമായി കാറില്‍ യാത്ര ചെയ്യുന്ന ആളാണോ. എങ്കില്‍ നിങ്ങള്‍ക്ക് കാന്‍സര്‍ വരാനുള്ള സാധ്യയുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.

കാറില്‍ യാത്ര ചെയ്യുമ്പോള്‍ പകല്‍ സമയങ്ങളിലാണെങ്കില്‍ തീര്‍ച്ചയായും നമ്മള്‍ A/C ഓണാക്കും. ഉഷ്ണകാലത്താണെങ്കില്‍ പറയുകയും വേണ്ട. തീര്‍ച്ചായും നമ്മള്‍ കാറില്‍ കയറിയാല്‍ ഉടന്‍ തന്നെ A/C ഓണാക്കും. എന്നാല്‍, കുറേ നേരം അടച്ചിട്ട കാറില്‍ കയറി A/C ഓണാക്കിയാല്‍ കാന്‍സര്‍ പോലെയുള്ള മാരക രോഗങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.

കാറിന്റെ ഡാഷ് ബോര്‍ഡ്, എയര്‍ ഫ്രഷ്‌നര്‍, സീറ്റ് എന്നിവയില്‍ നിന്നും പുറപ്പെടുന്ന ബെന്‍സേന്‍ എന്ന വാതകമാണ് മാരകമായ കാന്‍സര്‍ രോഗത്തിന് കാരണമാവുന്നത്. കാറിനുള്ളിലെ പ്ലാസ്റ്റിക് ഉപരിതലത്തിലാണ് ഈ വാതകമുണ്ടാവുക. കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് വാഹനം അല്‍പ്പം ഓടിച്ച ശേഷം കാറിനുള്ളിലെ തങ്ങിനില്‍ക്കുന്ന വായു കളഞ്ഞ ശേഷമായിരിക്കണം A/C ഓണ്‍ ചെയ്യാന്‍.

50 ml/sqft ബെന്‍സേന്‍ ആരോഗ്യത്തിന് ഹാനികരമല്ല. എന്നാല്‍, അടച്ചിട്ട കാറിന്റെ ഉള്ളിലെ ബെന്‍സേന്‍ വാതകത്തിന്റെ അളവ് 400 മുതല്‍ 700ml വരെ ഉയരാന്‍ സാധ്യതയുണ്ട്. വെയിലത്ത് നിര്‍ത്തിയിട്ട വാഹനത്തിന്റെ ഉള്ളിലാണെങ്കില്‍ 2000 മുതല്‍ 4000ml വരെ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. അംഗീകരിച്ചതിന്റെ 40 ഇരട്ടിയോളം വരുമിത്.

വേനല്‍ക്കാലത്തെല്ലാം കാറില്‍ കയറിയ ഉടനെ A/C ഓണാക്കുമ്പോള്‍ നാം ഈ വാതകം ശ്വസിക്കാന്‍ ഇടയാകുന്നു. ഇത് നമ്മുടെ കരളിന്റെയും വൃക്കയുടെയും പ്രവര്‍ത്തനത്തെ ബാധിക്കുന്നു. ചികിത്സിച്ചാല്‍ പോലും ഈ വാതകത്തെ നമ്മുടെ ശരീരത്തില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കാന്‍ സാധ്യമല്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എല്ലുകളുടെ ബലത്തെയും രക്തത്തെയും ഇത് ബാധിക്കുന്നു. രക്തത്തിലെ വെളുത്ത രക്താണുക്കള്‍ കുറയാനും ഇത് ഇടയാക്കുന്നു.

അതു കൊണ്ടു തന്നെ കാറില്‍ കയറിയ ഉടനെ A/C ഓണാക്കാതിരിക്കുക. വണ്ടി സ്റ്റാര്‍ട്ട് ചെയ്ത് ഗ്ലാസുകള്‍ താഴ്ത്തി കാറിനുള്ളിലെ വായു പൂര്‍ണമായും പോയതിന് ശേഷം A/C ഓണാക്കിയാല്‍ മതി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.