2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

എന്തിനാകാം അറക്കല്‍ ജോയി ഇത്രവേഗം മരണത്തെ തൊട്ടത് ? സാമ്പത്തിക ബാധ്യത മൂലമുള്ള ആത്മഹത്യയെന്ന ഞെട്ടല്‍ മാറാതെ വ്യാവസായിക ലോകം

  • ജോയിയുടെ മൃതദേഹമെത്തിയത് യു.എ.ഇയില്‍ നിന്നെത്തിയ ചാര്‍ട്ടേഡ് വിമാനത്തില്‍
  • ഓര്‍മയായത് കാരുണ്യത്തിന്റെ നന്മ മരം

കല്‍പ്പറ്റ: കര്‍ഷക കുടുംബത്തില്‍ ജനിച്ച് ആറ് രാജ്യങ്ങളിലായി വ്യാപിച്ച വ്യവസായ ശൃംഖലയുടെ അധിപന്‍ അറക്കല്‍ ജോയിയുടെ മരണവാര്‍ത്ത ഉള്‍ക്കൊള്ളാനാകാതെ ഇപ്പോഴും പതിനായിരങ്ങള്‍. കോടികളുടെ ആസ്തിയുള്ള ഇദ്ദേഹം സാമ്പത്തിക ബാധ്യതയെതുടര്‍ന്ന് ആത്മഹത്യചെയ്തുവെന്നാണ് ദുബൈ പൊലിസിന്റെ വിശദീകരണമാണ് പലരെയും ഞെട്ടിച്ചത്. ഈ മാസം 23ന് ജോയ് അറക്കല്‍ ബിസിനസ് ബേയിലെ 14-ാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് ബുര്‍ ദുബൈ പൊലസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്ദുള്ള ഖാദിം ബിന്‍ സൊറൗറിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇദ്ദേഹത്തിന്റെ മരണത്തോടെ വഴിമുട്ടിയത് ആയിരത്തിലധികം തൊഴിലാളി ജീവിതങ്ങളാണ്.

വിമാനയാത്ര വിലക്ക് വന്ന ശേഷം യു.എ.ഇയില്‍ നിന്നെത്തിയ ചാര്‍ട്ടേഡ് വിമാനത്തിലാണ് കരിപ്പൂരില്‍ ഇന്നെത്തിയത്. മൃതദേഹം മാനന്തവാടിയിലെ അറക്കല്‍ പാലസിലേക്ക് കൊണ്ടുപോയി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതോടെയാണ് ജോയിയുടെ മൃതദേഹത്തോടപ്പം ഭാര്യ സെലിന്‍, മകന്‍ അരുണ്‍, മകള്‍ ആഷ്ലിന്‍ എന്നിവര്‍ക്കും കൂടെ യാത്ര ചെയ്യുവാന്‍ അനുമതി ലഭിച്ചത്.

കേരളത്തിലെ ഏറ്റവും വലിയ വീടിന് ഉടമ എന്ന നിലയില്‍ മലയാളികള്‍ക്കിടയില്‍ പ്രശസ്തനായ ജോയി ഗള്‍ഫിലെ അറിയപ്പെടുന്ന മലയാളി വ്യവസായി ആയിരുന്നു. എണ്ണ ശുദ്ധീകരണവുമായി ബന്ധപ്പെട്ട ബിസിനസ് ആയിരുന്നു നടത്തിവന്നിരുന്നത്. ഏകദേശം അയ്യായിരം കോടി രൂപയ്ക്ക് മുകളിലുള്ള ആസ്തി എല്ലാ കമ്പനികള്‍ക്കും കൂടി ഉണ്ട്. 2000 കോടിയിലധികം രൂപ മുതല്‍ മുടക്കി ഷാര്‍ജയില്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന എണ്ണ ശുദ്ധീകരണ പ്ലാന്റ് അടുത്തിടെ കമ്മിഷന്‍ ചെയ്യാനിരിക്കെയായിരുന്നു മരണം. ജോയിയുടെ സ്വപ്നത്തിലെ ഏറ്റവും വലിയ പ്രോജക്ട് ആയിരുന്നു ഈ പ്ലാന്റ്. അവസാനമായി നാട്ടില്‍ വന്നു പോയ സമയത്ത് പ്ലാന്റ് ഉദ്ഘാടനത്തിന് പല നാട്ടുകാരെയും ക്ഷണിക്കുകയും ഗള്‍ഫിലേക്ക് വരാന്‍ താല്പര്യമുള്ളവര്‍ പാസ്‌പോര്‍ട്ട് എടുത്തു വെക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
മരണ സമയത്ത് സൃഹൃത്തിനും മകനുമൊപ്പമായിരുന്നു ജോയ് അറക്കല്‍ ഉണ്ടായിരുന്നതെന്നും പുകവലിക്കാനായി പുറത്തേക്ക് പോയശേഷം കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നുവെന്നും ദുബൈ പൊലിസ് അറിയിച്ചത്. കുടുംബാംഗങ്ങള്‍ ഉടന്‍ തന്നെ പൊലിസിനെ വിവരം അറിയിക്കുകയായിരുന്നു. ഗോള്‍ഡ് കാര്‍ഡ് വിസ കൈവശമുള്ള ജോയ് അറയ്ക്കല്‍ മരിച്ചത് സാമ്പത്തിക കാരണങ്ങള്‍ കൊണ്ടാണെന്നും പൊലിസ് വ്യക്തമാക്കുന്നു.

വയനാട്ടിലെ പൊതുപരിപാടികളിലും സേവന സന്നദ്ധ പ്രവര്‍ത്തനങ്ങളിലും സജീവമായി. വന്‍ തുക സംഭാവനയും ല്‍കിയിരുന്നു. ജോയ് പൊതുജനങ്ങളുമായി നല്ല സമ്പര്‍ക്കത്തില്‍ ആയിരുന്നു. നിര്‍ധനരായ പലര്‍ക്കും ജീവിതമാര്‍ഗം കണ്ടെത്താന്‍ സഹായിച്ചു. പണത്തിന് പ്രാധാന്യം നല്‍കുകയും നന്മ വറ്റുകയും ചെയ്യുന്നവര്‍ക്കിടയില്‍ വലിയൊരു നന്മ മരമായിരുന്നു അറക്കല്‍ ജോയി. നാട്ടിലെ പലര്‍ക്കും ഗള്‍ഫിലെ കമ്പനികളില്‍ ജോലി നല്‍കി.
ജോയിയുടെ മരണവാര്‍ത്ത അറിഞ്ഞ് സാധാരണക്കാര്‍ മുതല്‍ പ്രമുഖര്‍ വരെയുള്ളവര്‍ മാനന്തവാടിയിലെ അറക്കല്‍ പാലസില്‍ എത്തി അനുശോചനം അറിയിച്ചു.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News