2019 October 18 Friday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ഹോട്ടല്‍ ബോര്‍ഡില്‍ ‘ഹലാല്‍’ എന്നെഴുതിയത് മറച്ചു; അറബിക്, മുസ്‌ലിം അടയാളങ്ങളോട് കടക്ക്പുറത്ത് പറഞ്ഞ് ചൈന

 

ബീജിങ്: റസ്റ്റോറന്റുകളിലെയും ഹോട്ടലുകളിലെയും ബോര്‍ഡുകളില്‍ ‘ഹലാല്‍’ എന്നെഴുതിയ ബോര്‍ഡടക്കം മുസ്‌ലിം, അറബിക് അടയാളങ്ങളെല്ലാം മായ്ച്ച് ചൈനീസ് അധികൃതര്‍. തലസ്ഥാന നഗരിയായ ബീജിങിലാണ് മുസ്‌ലിംകളെ ‘ചൈനീസ് വല്‍ക്കരിക്കുന്ന’തിന്റെ ഭാഗമായുള്ള നടപടി.

അറബിക്, മുസ്‌ലിം അടയാളങ്ങള്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശം വന്നതോടെ, തലസ്ഥാന നഗരയില്‍ പ്രവര്‍ത്തിക്കുന്ന 11 റസ്റ്റോറന്റുകളിലെ ‘ഹലാല്‍’ എന്നെഴുതിയ ഭാഗം മറച്ചിരിക്കുകയാണിപ്പോള്‍. ഇതോടൊപ്പം ചേര്‍ത്തിരുന്ന ചന്ദ്രക്കലയും മാറ്റിയിട്ടുണ്ട്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വന്ന് നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇതെല്ലാം മറച്ചുവച്ചതെന്ന് ഹോട്ടല്‍ തൊഴിലാളികള്‍ പറഞ്ഞു. ഇതെല്ലാം വിദേശ സംസ്‌കാരമാണെന്നും ചൈനീസ് സംസ്‌കാരം മാത്രമേ പ്രദര്‍ശിപ്പിക്കാന്‍ പാടുള്ളൂയെന്നും അവര്‍ പറഞ്ഞതായി തൊഴിലാളികള്‍ പ്രതികരിച്ചു.

മുസ്‌ലിംകളെ ചൈനീസ് വല്‍ക്കരിക്കുക എന്ന പരിപാടിയിലൂടെ 2016 മുതല്‍ കടുത്ത മുസ്‌ലിം വിരുദ്ധ സമീപനങ്ങളാണ് ചൈനീസ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. ഇതിന്റെ ഭാഗമായി പള്ളികളില്‍ നിന്ന് ഖുബ്ബകള്‍ നീക്കുന്നതടക്കമുള്ള നടപടികള്‍ മുന്‍പ് ചെയ്തിരുന്നു.


Read more at:  പൊത്തിപ്പിടിക്കുന്ന ഉയിഗുര്‍ നിലവിളികള്‍


രണ്ടു കോടി മുസ്‌ലിംകളുള്ള ചൈനയില്‍ ഔദ്യോഗികമായി വിശ്വാസത്തിനുള്ള സ്വാതന്ത്ര്യം നല്‍കുന്നുണ്ടെങ്കിലും, കമ്മ്യൂണിസ്റ്റ് ആശയത്തിലേക്ക് മാറ്റാന്‍ കടുത്ത സമ്മര്‍ദമാണ് ചെലുത്തുന്നത്. മുസ്‌ലിംകള്‍ മാത്രമല്ല, ക്രിസ്ത്യാനികള്‍ക്കെതിരെയും ഇതേ നിലപാട് തന്നെയാണ് ചൈനയ്ക്കുള്ളത്.

എന്നാല്‍ ഷിന്‍ജിയാങിലെ ഉയിഗുര്‍ മുസ്‌ലിംകള്‍ക്കെതിരെ ചൈന നടത്തുന്ന അതിക്രമങ്ങള്‍ പുറത്തുവന്നതോടെയാണ് ഇവിടുത്തെ മുസ്‌ലിംകളുടെ പ്രശ്‌നം ലോക ചര്‍ച്ചയിലെത്തുന്നത്. നോമ്പ് നിരോധനം, താടി, തലപ്പാവ്, തൊപ്പി നിരോധനം അടക്കം കടുത്ത രീതിയിലാണ് ഉയിഗുറുകളെ ചൈനീസ് ഭരണകൂടം പീഡിപ്പിക്കുന്നത്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News