2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

സഊദി ലക്ഷ്യമാക്കി കൂട്ട ഡ്രോൺ, ബാലിസ്‌റ്റിക് മിസൈൽ; മുഴുവൻ തകർത്തതായി സഖ്യ സേന

     റിയാദ്: സൗദി അറേബ്യ ലക്ഷ്യമാക്കി യമനിലെ വിമതരായ ഹൂതികൾ നിരവധി ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും തൊടുത്തതായി സഊദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യ സേന വ്യക്തമാക്കി. എന്നാൽ, സിവിലിയൻമാരെയും സിവിലിയൻ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് വിക്ഷേപിച്ച ഇവ ലക്ഷ്യ സ്ഥാനങ്ങളിൽ എത്തുന്നതിനു മുമ്പ് തന്നെ ആകാശത്ത് വെച്ച് തന്നെ തകർത്തതായും അറബ് സഖ്യ സേന വക്താവ് കേണൽ തുർക്കി അൽ മാലികി അറിയിച്ചു. നാലു ബാലിസ്റ്റിക് മിസൈലുകളും സ്‌ഫോടക വസ്തുക്കൾ നിറച്ച് തയാറാക്കിയ ഏഴു ഡ്രോണുകളുമാണ് സഊദിക്കെതിരെ ഹൂതികൾ ഒരുക്കിയിരുന്നത്.

     പുലർച്ചെ മണിക്കൂറുകളുടെ ഇടവേളയിലാണ് ഹൂത്തികൾ ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ച് വ്യത്യസ്ത സ്ഥലങ്ങളിൽ ആക്രമണങ്ങൾക്ക് ശ്രമിച്ചത്. സഊദിയിലെ സാധാരണക്കാരെയും താമസസ്ഥലങ്ങളെയും ലക്ഷ്യമാക്കി ഹൂത്തികൾ നടത്തുന്ന ആക്രമണങ്ങളെ ഏത് വിധേനെയും പ്രതിരോധിക്കാൻ സഖ്യസേന ഒരുക്കമാണെന്നും തുർക്കി അൽ മാലികി പറഞ്ഞു. ഏതാനും ദിവസങ്ങൾക്ക് മുമ്പും ഹൂത്തികൾ നടത്തിയ ഡ്രോൺ ആക്രമണവും സഊദി പ്രതിരോധ സേന തകർത്തിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.