2019 July 18 Thursday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ശര്‍മിഷ്ഠ പറഞ്ഞതു സംഭവിച്ചു: പ്രണബിന്റെ വരവോടെ സംഘടനയിലേക്കുള്ള അപേക്ഷ നാലിരട്ടിയായെന്ന് ആര്‍എസ്എസ്

ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജിയുടെ ആര്‍എസ്എസ് ആസ്ഥാനത്തെ പ്രസംഗത്തേടെ തങ്ങള്‍ ഊര്‍ജം വീണ്ടെടുത്തെന്ന് ആര്‍എസ്എസ്.

പ്രണബിന്റെ സന്ദര്‍ശനശേഷം സംഘടനയിലേക്ക് അംഗങ്ങളുടെ പ്രവാഹമാണ്. ജൂണ്‍ ഒന്നുമുതല്‍ ആറുവരെ ഏകദേശം 378 അപേക്ഷകളാണ് കിട്ടിയിരുന്നത്. എന്നാല്‍ ജൂണ്‍ 7 നു പ്രണബിന്റെ സന്ദര്‍ശനം കഴിഞ്ഞ് 1200 മുതല്‍ 1300 വരെ അപേക്ഷകള്‍ ലഭിക്കുന്നു- സംഘടനയുടെ മുതിര്‍ന്ന നേതാവ് ബിപ്ലബ് റോയ് പറയുന്നു.

പ്രണബിന്റെ സന്ദര്‍ശനത്തോടെ നാലിരട്ടി അപേക്ഷകരുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ജൂണ്‍ ഏഴിനു ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ച പ്രണബ്
ആര്‍.എസ്.എസ് സ്ഥാപകന്‍ കെ.ബി.ഹെഡ്‌ഗെവാര്‍ ഇന്ത്യയുടെ മഹാപുത്രനാണെന്ന് സന്ദര്‍ശകഡയറിയില്‍ കുറിച്ചിരുന്നു.

നാഗ്പുരില്‍ ഹെഡ്‌ഗെവാറിന്റെ സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ പ്രണബ് ഇന്ത്യയുടെ വീരപുത്രന് അഭിവാദ്യമര്‍പ്പിക്കാനാണ് താന്‍ ഇവിടെ എത്തിയതെന്നും സന്ദര്‍ശക ഡയറിയില്‍ രേഖപ്പെടുത്തി.

പ്രണബിനോട് ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിക്കരുതെന്ന് മകള്‍ ശര്‍മിഷ്ഠ മുഖര്‍ജി അഭ്യര്‍ഥിച്ചിരുന്നു. തെറ്റായ കഥകള്‍ ഉണ്ടാക്കാന്‍ ബിജെപിക്കും ആര്‍എസ്എസിനും അവസരം നല്‍കുകയാണ് പിതാവു ചെയ്യുന്നതെന്ന് ശര്‍മിഷ്ഠ പറഞ്ഞിരുന്നു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.