2020 August 13 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ആപ്പിളിന് ഹൈദരാബാദില്‍ ഡെവലപ്‌മെന്റ് സെന്റര്‍

ആപ്പിള്‍ ഹൈദരാബാദില്‍ അതിന്റെ ഡെവലപ്‌മെന്റ് സെന്റര്‍ നാളെ ആരംഭിക്കും. തെലുങ്കാനയിലെ മുതിര്‍ന്ന ഗവണ്‍മെന്റ് ഉദ്യോഗസ്ഥനാണ് ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്കയ്ക്ക് പുറത്തുള്ള ആപ്പിളിന്റെ ആദ്യ ടെക്‌നോളജി ഡെവലപ്പ്‌മെന്റ് സെന്ററാണ് ഹൈദരാബാദില്‍ ആരംഭിക്കുന്നത്. ആപ്പിള്‍ സി.ഈ.ഒ ടിം കുക്കിന് ഈ ആഴ്ച്ച ഇന്ത്യ സന്ദര്‍ശിക്കാന്‍ പദ്ധതിയുണ്ടെന്ന് വാർത്തകളുണ്ടായിരുന്നു. 

ആപ്പിള്‍ ടീം മെയ് 19 ന് ഹൈദരാബാദിലെ ഡെവലപ്‌മെന്റ് സെന്ററിന് തുടക്കം കുറിക്കാന്‍ ഇന്ത്യയിലെത്തുന്നു.എന്നാല്‍ സംഘത്തില്‍ ആരെല്ലാമുണ്ടാകുമെന്ന് ഉറപ്പായിട്ടില്ല. ആപ്പിള്‍ സി.ഈ.ഒ ടിം കുക്കും സംഘത്തിലുണ്ടാവുമെന്ന് യാതൊരു ഉറപ്പുമില്ല. സ്ഥിരീകരണത്തിനായി ഞങ്ങളും കാത്തിരിക്കുകയാണ് ഐ.ടി ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറി ജയേഷ് രാജന്‍ പറഞ്ഞു. ഇന്ത്യയില്‍ സെന്ററിനുവേണ്ടി എത്ര തുകയാണ് നിക്ഷേപിക്കാന്‍ പോകുന്നത് എന്ന കാര്യത്തിലും വ്യക്തതയായിട്ടില്ല. കുക്കിന്റെ ഇന്ത്യാസന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നും സൂചനയുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.