2020 July 12 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

താക്കോലും വേണ്ട റിമോട്ടും വേണ്ട; കാര്‍ തുറക്കാന്‍ ഐ ഫോണ്‍ മതി!

 

കാര്‍ താക്കോലിട്ട് തിരിച്ച് തുറന്നിരുന്ന കാലം തന്നെ മറന്നു. പിന്നീട് റിമോട്ടും അവസാനം സെന്‍സറും കീഴടക്കിയ ഈ മേഖലയില്‍ ഐ ഫോണിന്റെ കൂടി കടന്നുവരവ്. ഐ ഫോണ്‍ വഴി കാര്‍ അണ്‍ലോക്ക് ചെയ്യാമെന്ന ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് ആപ്പിള്‍.

വേള്‍ഡ്‌വൈഡ് ഡെവലപ്പേഴ്‌സ് കോണ്‍ഫറന്‍സിലാണ് ഈ പുതിയ ഫീച്ചര്‍ ആപ്പിള്‍ അവതരിപ്പിച്ചത്. പുതിയതായി അവതരിപ്പിച്ച ഐ.ഒ.സ് 14ന്റെ ഭാഗമാണ് ഈ ഫീച്ചര്‍. ഈ ഫീച്ചര്‍ സപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ കാര്‍ പുതിയ 2021 ബിഎംഡബ്ല്യൂ 5 സീരീസായിരിക്കും. അടുത്ത മാസം ആയിരിക്കും ഈ മോഡല്‍ വിപണിയിലിറങ്ങുന്നത്.

എന്‍.എഫ്.സി അഥവാ നിയര്‍ ഫീല്‍ഡ് കമ്യൂണിക്കേഷന്‍ സംവിധാനം വഴിയാണ് ഐ ഫോണ്‍ കീ പ്രവര്‍ത്തിക്കുന്നത്. നിങ്ങളുടെ ഐ ഫോണുമായോ ആപ്പില്‍ വാച്ചുമായോ ഒരിക്കല്‍ നിങ്ങളുടെ കാറിനെ പെയര്‍ ചെയ്തു കഴിഞ്ഞാല്‍ സംവിധാനം പ്രവര്‍ത്തിക്കും.

ഫോണില്‍ ഫെയ്‌സ് ഐഡിയോ ടച്ച് ഐഡിയോ ഉപയോഗിച്ച് കാര്‍ അണ്‍ലോക്ക് ചെയ്യാമെന്ന നിലയിലാണ് സംവിധാനിച്ചിരിക്കുന്നത്. ഐ മെസേജ് ഷെയര്‍ ചെയ്ത് മറ്റുള്ളവരെയും കാര്‍ തുറക്കാന്‍ ഏല്‍പ്പിക്കാം.

ചില കാറുകള്‍ ഇതേ രീതിയില്‍ ഡിജിറ്റല്‍ കീ സംവിധാനം തരുന്നുണ്ടെങ്കിലും അതിന് പ്രത്യേകം ആപ്പുകള്‍ വേണമായിരുന്നു. ഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റവുമായി നേരിട്ട് ബന്ധമില്ലായിരുന്നു. ആപ്പിളിന്റെ ഈ സംവിധാനം വഴി ഒന്നിലധികം കാറുകളുടെ ഡിജിറ്റല്‍ കീ ഒരിടത്ത് ലഭ്യമാകും.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.