2019 July 21 Sunday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

കരിയര്‍ ഗൈഡന്‍സിനു പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍

കോഴിക്കോട്: കോഴ്‌സുകള്‍, സ്ഥാപനങ്ങള്‍, അഡ്മിഷന്‍ രീതികള്‍, അറിയിപ്പുകള്‍ എന്നിവയെകുറിച്ച് കൃത്യമായി അറിയാന്‍ വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും സഹായിക്കുന്ന പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി.

കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരളത്തിലെ മികച്ച കരിയര്‍ ഗൈഡന്‍സ് സ്ഥാപനമായ കരിയര്‍ ഗുരുവാണ് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരുപോലെ ഉപകാരപ്രദമായ പുതിയ സംരംഭവുമായി രംഗത്തു വന്നിരിക്കുന്നത്. ആന്‍ഡ്രോയിഡ് മൊബൈലുകളില്‍ ആണ് ഈ അപ്ലിക്കേഷന്‍ ഇപ്പോള്‍ ലഭ്യമാകുന്നത് എന്ന് കരിയര്‍ ഗുരു ഭാരവാഹികള്‍ അറിയിച്ചു. നാളെ കോഴിക്കോട് ടൗണ്‍ഹാളില്‍ നടക്കുന്ന സൗജന്യ മെഡിക്കല്‍ എന്‍ജിനീയറിങ് ഓപ്ഷന്‍ ഗൈഡന്‍സ് പ്രോഗ്രാമില്‍വച്ച് ഔദ്യോഗികമായി അപ്ലിക്കേഷന്‍ പുറത്തിറക്കും.

കരിയര്‍ ഗൈഡന്‍സ് വിദഗ്ധനായ കരിയര്‍ ഗുരു എം.എസ്.ജലീലുമായി സംശയനിവാരണത്തിനും അവസരമൊരുക്കുന്നു ഈ അപ്ലിക്കേഷന്‍. വിവിധ അഭിരുചി പരീക്ഷകള്‍, കരിയര്‍ താല്‍പര്യ പരീക്ഷകള്‍ എന്നിവക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യവും പുതിയ അപ്ലിക്കേഷനില്‍ ഉണ്ട്.
കോഴിക്കോടുള്ള ക്യൂസിന്റ് ടെക്‌നോളജിയാണ് അപ്ലിക്കേഷന്‍ വികസിപ്പിച്ചിരിക്കുന്നത്. കരിയര്‍ ഗുരു ചീഫ് മെന്റര്‍ എം.എസ് ജലീല്‍, ക്യൂസിന്റ് ഡയരക്ടര്‍ മുഹമ്മദ് ഷമീം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.