2019 February 19 Tuesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

അപകടങ്ങള്‍ ഏറുന്നു;പരിശോധനാ രീതി മാറണം

ഹിബത്തുല്ല എടവണ്ണപ്പാറ

നിത്യേനയുള്ള റോഡപകടങ്ങളുടെ വാര്‍ത്തകള്‍ കണ്ടുകൊണ്ടാണ് ഇന്ന് ഓരോ മലയാളിയുടെയും പ്രഭാതം തുടങ്ങുന്നത്. അപകടങ്ങള്‍ക്കു മുഖ്യകാരണം കാര്യക്ഷമമല്ലാത്തവാഹനപരിശോധനയാണ്.പരിശോധിച്ചാല്‍ തന്നെ   കേവലം രേഖ പരിശോധനയാണ് സാധാരണയായി നടക്കുന്നത്. എന്നാല്‍, അപകടങ്ങള്‍ ഉണ്ടാക്കുന്നത് വാഹനത്തിന്റെയന്ത്രഭാഗങ്ങളുടെ മോശം അവസ്ഥയും ഡ്രൈവറുടെ പിഴവുകളുമാണ്്.അവയാകട്ടെ പരിശോധിക്കാന്‍ സാങ്കേിക പരിജ്ഞാനമുള്ള ഉദ്യോഗസ്ഥര്‍ കുറവാണ്.
അപകടത്തില്‍ പെടുന്ന വാഹനങ്ങളില്‍ പലതും രൂപമാറ്റം വരുത്തിയവ ആണെന്നുള്ളതു ശ്രദ്ധേയമാണ്.വാഹനങ്ങള്‍ രൂപമാറ്റം വരുത്തുന്നത് അപകടം വിളിച്ചുവരുത്തും. വാഹനങ്ങളുടെ ഘടനാപരമായമാറ്റങ്ങള്‍ കണ്ടുപിടിക്കുന്ന തരത്തിലുള്ള പോലീസ് പരിശോധനയാണ് ആവശ്യം.മോട്ടോര്‍ വാഹനവകുപ്പിന്റെ കീഴില്‍ അത്യാവശ്യത്തിനു സാങ്കേതിക പരിജ്ഞാനമുള്ള ഉദ്യോഗസ്ഥരുടെ വിന്യാസം കാലതാമസം കൂടാതെ നടപ്പാക്കണം. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ റാങ്കില്‍ കുറയാത്ത ഒരു ഉദ്യോഗസ്ഥന്‍ വിദ്യാലയങ്ങളില്‍ മാസത്തില്‍ ഒരു ദിവസം എങ്കിലും ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തിയാല്‍ അച്ചടക്ക ബോധത്തോടെ വാഹനം ഓടിക്കുന്ന തലമുറയെ നമുക്കുവാര്‍ത്തെടുക്കാനാകും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.