2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

അന്‍വര്‍ എം.എല്‍.എയുടെ പാര്‍ക്കിലെ അനധികൃത നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ്

സ്വന്തം ലേഖകന്‍

കോഴിക്കോട്: പി.വി അന്‍വര്‍ എം.എല്‍.എയുടെ കക്കാടംപൊയിലിലെ പാര്‍ക്കിലെ അനധികൃത നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവ്.

ഉരുള്‍പൊട്ടിയതിന്റെ തെളിവ് നശിപ്പിക്കാന്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചും കോണ്‍ക്രീറ്റ് ഭിത്തി കെട്ടിയും പാര്‍ക്ക് അധികൃതര്‍ ശ്രമിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.

പാര്‍ക്കിലെ മണ്ണിടിഞ്ഞ സ്ഥലം ജില്ലാ കലക്ടര്‍ യു.വി ജോസും സംഘവും ഇന്നു സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്ന് ചേര്‍ന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്. പാര്‍ക്കിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു.

മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമുണ്ടായ സ്ഥലത്ത് നിര്‍മാണപ്രവൃത്തികള്‍ പാടില്ലെന്ന ചീഫ് സെക്രട്ടറിയുടെ നിര്‍ദേശവും നിലവിലുണ്ട്.

പാര്‍ക്കിനെക്കുറിച്ച് പഠിച്ച് വിദഗ്ധ റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയോട് ജില്ലാതല അതോറിറ്റി നേരത്തേ അഭ്യര്‍ഥിച്ചിരുന്നു. ഇത് ഉടന്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെടാന്‍ യോഗം തീരുമാനിച്ചു.

ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്ത് കോണ്‍ക്രീറ്റ് ഭിത്തി നിര്‍മിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് അനുവദനീയമല്ല. പാര്‍ക്കിന്റെ പരിസരത്ത് ജലസംഭരണം പാടില്ല. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ റിപ്പോര്‍ട്ട് ലഭിക്കുന്നതുവരെ പാര്‍ക്ക് പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും ജില്ലാതല അതോറിറ്റി നിര്‍ദേശിച്ചു.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.