2019 January 24 Thursday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

കരഞ്ഞുകലങ്ങിയ കണ്ണുമായി മറെ, ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ അവസാന ടൂര്‍ണമെന്റായിരിക്കും

മെല്‍ബണ്‍: ഇടുപ്പിനേറ്റ പരുക്കിനെതുടര്‍ന്ന് ഏറെക്കാലം മല്‍സരങ്ങളില്‍ വിട്ടു നിന്നിരുന്ന ബ്രിട്ടിഷ് താരം ആന്‍ഡിമറെ ടെന്നിസില്‍ നിന്നും വിരമിക്കുന്നു. അടുത്ത ആഴ്ച ആരംഭിക്കുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കരിയറിലെ അവസാന ടൂര്‍ണമെന്റായിരിക്കുമെന്ന് മറെ പറഞ്ഞു.

240ാം സ്ഥാനത്താണ് മറെയുള്ളത്. റോജര്‍ ഫെഡററും റാഫേല്‍ നദാലും അടക്കിവാണ ടെന്നിസ് യുഗത്തില്‍ മൂന്ന് ഗ്രാന്‍ഡസ്ലാം കിരീടവും രണ്ട് ഒളിംപിക്‌സ് സ്വര്‍ണമെഡലും മറെ സ്വന്തമാക്കി.

2016ല്‍ രണ്ടാം വിമ്പിള്‍ഡന്‍ കിരീടവും രണ്ടാം ഒളിംപിക്‌സ് സ്വര്‍ണവും സ്വന്തമാക്കിയ വര്‍ഷം മറയെ സര്‍ പദവി നല്‍കി ബ്രിട്ടന്‍ ആദരിച്ചിട്ടുണ്ട്.

വിമ്പിള്‍ഡണ്‍ കളിച്ചു വിരമിക്കണമെന്നായിരുന്നു ആഗ്രഹമെന്നും പക്ഷെ അത്രയും നാള്‍ കളിക്കാനാകില്ലെന്നും മറെ പറഞ്ഞു. മെല്‍ബണില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കരഞ്ഞുകൊണ്ട് വിരമിക്കല്‍ പ്രഖ്യാപിച്ചത്. മൂന്ന് ഗ്രാന്റ് സ്ലാം കിരിടവും രണ്ട് ഒളിംപിസ് സ്വര്‍ണ മെഡലും മറെ സ്വന്തമാക്കിയിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.