2020 May 28 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

അന്റാര്‍ട്ടിക്ക ഉരുകിയൊലിക്കുന്നു, എക്കാലത്തേക്കാളും വേഗത്തില്‍

ആഗോളതാപനവും കാലാവസ്ഥ വ്യത്യാനവും അതികഠിനമായി ബാധിച്ച വന്‍കരയാണ് അന്റാര്‍ട്ടിക്ക. 1990 ലെക്കാള്‍ അഞ്ചു മടങ്ങ് വേഗതയിലാണ് ഇപ്പോള്‍ ഐസ് ഉരുകുന്നതെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ചിലയിടങ്ങളില്‍ 100 മീറ്ററോളം കട്ടികുറഞ്ഞിട്ടുണ്ട്.

ആഗോളതാപനം കൂടുമ്പോള്‍ അന്റാര്‍ട്ടിക്കയുടെ ഉള്‍ഭാഗത്ത് ഐസ് ഉരുകുമെന്നതില്‍ സംശയമില്ല. തെക്കന്‍ കടലില്‍ ചൂട് കൂടുമ്പോള്‍ ഹിമപരപ്പ് ഉരുകി കടലിലേക്ക് ചേരുകയാണ് ചെയ്യുന്നത്. 1992 വരെ മാറ്റം സംഭവിക്കാതിരുന്ന തെക്കന്‍ അന്റാര്‍ട്ടിക്കയിലെ ഐസ് പാളിയും ഇപ്പോള്‍ ഉരുകി തുടങ്ങി. ഈ പാളികള്‍ മുഴുവന്‍ ഉരുകി തുടങ്ങിയാല്‍ സമുദ്രനിരപ്പ് അഞ്ചു മീറ്ററോളം ഉയരുകയും ലോകത്തുളള മുഴുവന്‍ തീരദേശ പട്ടണങ്ങളും കടലിനടിയിലാവുകയും ചെയ്യും.

കഴിഞ്ഞ 25 വര്‍ഷമായി ഐസ് പാളികള്‍ ഉരുകുന്നത് ഉള്‍ഭാഗങ്ങളിലേക്ക് വ്യാപിച്ചിരിക്കുകയാണെന്നാണ് ഭൂഭൗതിക ഗവേഷകരുടെ ജേണലില്‍ പറയുന്നത്.

ഐസ് ഉരുകുന്നത് 300 മൈല്‍ ഉളളിലേക്ക് വ്യാപിച്ചിട്ടുണ്ടെന്നും 50% ഹിമപരപ്പിനെ ഇത് ബാധിച്ചിട്ടുണ്ടെന്നും യു.കെയിലെ ലീഡ്‌സ് യൂനിവേഴ്‌സിറ്റി പ്രൊഫസര്‍ ആന്‍ഡി ഷപ്പേര്‍ഡ് പറഞ്ഞു. എത്രത്തോളം വേഗതയിലാണ് ഐസ് ഉരുകുന്നതെന്ന് തെക്കന്‍ അന്റാര്‍ട്ടിക്കയില്‍ നിന്ന് മനസിലാക്കാം. സമുദ്രനിരപ്പ് ഉയര്‍ന്നാലുളള പ്രത്യാഘാതങ്ങളെ തടയാനുളള മാര്‍ഗത്തെ കുറിച്ച് നമ്മള്‍ ബോധവാന്‍മാരായിരിക്കണം. തെക്കന്‍ അന്റാര്‍ട്ടിക്കയില്‍ നിന്നും 3000 കിലോമീറ്റര്‍ അകലെയുളള ഹിമപരപ്പിനടുത്ത് കടലില്‍ ചൂട് കൂടിയവെള്ളമാണ്, ഇത് ഹിമപരപ്പ് ഉരുകാന്‍ കാരണമാവും. ഐസ് അലിയുമ്പോള്‍ ഘര്‍ഷണം കുറയുകയും കടലിലേക്ക് ഹിമപരപ്പ് തെന്നിനീങ്ങി ഉരുകുമെന്നും ഷപ്പേര്‍ഡ് പറഞ്ഞു.

മറ്റൊരു പഠനത്തില്‍ നമ്മെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നിട്ടുളളത്. 1980 ന് ശേഷം ആറു മടങ്ങ് ഐസാണ് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നത്. 1992 ന് ശേഷം സമുദ്രനിരപ്പ് 5mm കൂടിയിട്ടുണ്ട്. ആഗോള സമുദ്ര നിരപ്പ് 60%ത്തോളം കൂട്ടാന്‍ കഴിയുന്ന പടിഞ്ഞാറന്‍ അന്റാര്‍ട്ടിക്കയ്ക്ക് ഇതുവരെ യാതൊരു കുഴപ്പവും ഉണ്ടായിരുന്നില്ലെങ്കിലും ഡിസംബറില്‍ നടത്തിയ ഗവേഷണത്തില്‍ ഇവയും ഉരുകിത്തുടങ്ങിയതായി പഠനം തെളിയിക്കുന്നു.

അന്റാര്‍ട്ടിക്കയെ കൂടാതെ ഗ്രീന്‍ലാന്റിലും ഐസ് ഉരുകുന്നതിനാലാണ് സമുദ്രനിരപ്പ് കൂടുന്നത്. എത്രയും പെട്ടന്ന് കാര്‍ബണ്‍ പുറം തളളുന്നത് കുറച്ചില്ലെങ്കില്‍ ആഗോള സമുദ്രനിരപ്പ് വന്‍തോതില്‍ വര്‍ധിക്കും.

സാറ്റലൈറ്റ് നിരീക്ഷണങ്ങള്‍ക്ക് മുന്‍പ് പല ഗവേഷകരും കാലാവസ്ഥ ാവ്യത്യാനം ഐസ് പാളികള്‍ക്ക് പെട്ടെന്ന് മാറ്റം വരുത്തില്ലന്ന് പറഞ്ഞിരുന്നതായും, അത് തെറ്റാണെന്ന് നമുക്കിപ്പോള്‍ മനസിലായെന്നും ഷപ്പേര്‍ഡ് പറഞ്ഞു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.