2017 November 14 Tuesday
സ്വതന്ത്ര ചിന്തയെ ബഹുമാനിക്കാത്ത രാജ്യത്ത് വിദ്യാഭ്യാസമുള്ള മനുഷ്യനാവുക എന്നത് അസാധ്യമാണ്.
ജയിംസ് ബാര്‍ഡ്‌വിന്‍

ഹാര്‍ദിക് പട്ടേലിനെതിരെ മറ്റൊരു വീഡിയോ കൂടി; ഇപ്രാവശ്യം ‘കുടിയനാക്കി’

 

ഗാന്ധിനഗര്‍: അശ്ലീല വീഡിയോ പ്രചരിപ്പിച്ചതിനു പിന്നാലെ, ഗുജറാത്തിലെ യുവനേതാവ് ഹാര്‍ദിക് പാട്ടേലിനെതിരെ പുതിയ വീഡിയോ. മദ്യപിക്കുന്നുവെന്നാരോപിച്ചാണ് പുതിയ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ ഭരണകക്ഷിയായ ബി.ജെ.പിക്കെതിരെ പട്ടിദാര്‍ സമുദായത്തെ ഒരുമിപ്പിച്ചയാളാണ് ഹാര്‍ദിക് പാട്ടേല്‍. വരുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്നും വാര്‍ത്തയുണ്ടായിരുന്നു. ഇതിനിടെയാണ് അദ്ദേഹത്തെ അവമതിക്കുന്ന രീതിയില്‍ വീഡിയോകള്‍ പ്രചരിക്കുന്നത്.

ഇന്നലെ അശ്ലീല ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ പ്രചരിച്ചിരുന്നു. അതിനു പിന്നില്‍ ബി.ജെ.പിയാണെന്നും ഇനിയും വീഡിയോകള്‍ പുറത്തിറക്കുമെന്നും ഹാര്‍ദിക് പറഞ്ഞിരുന്നു. വൃത്തികെട്ട രാഷ്ട്രീയമാണ് ബി.ജെ.പി കളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പത്തു ദിവസം മുമ്പു തന്നെ ഹാര്‍ദിക് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. തനിക്കെതിരെ ബി.ജെ.പി സി.ഡികള്‍ തയ്യാറാക്കി വരികയാണെന്നും തെരഞ്ഞെടുപ്പിനു മുമ്പ് പുറത്തിറക്കുമെന്നും അദ്ദേഹം അന്നു പറഞ്ഞിരുന്നു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.