2019 May 26 Sunday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

അഞ്ജു ബോബി ജോര്‍ജ്ജ് ഖേലോ ഇന്ത്യയുടെ നിര്‍വാഹക സമിതിയില്‍

ന്യൂഡല്‍ഹി: സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം രാജിവച്ച ഒളിമ്പ്യന്‍ അഞ്ജു ബേബി ജോര്‍ജ്ജിനെ കേന്ദ്ര സര്‍ക്കാരിന്റെ ഖേലോ ഇന്ത്യയുടെ നിര്‍വാഹക സമിതിയിലെടുത്തു. രാജ്യത്തെ കായിക വികസനത്തിനായി പ്രത്യേക പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനായി രൂപീകരിച്ചതാണ് ഖേലോ ഇന്ത്യ. രാജീവ് ഗാന്ധി ഖേല്‍ അഭിയാന്‍ പദ്ധതിയാണ് എന്‍.ഡി.എ സര്‍ക്കാര്‍ ഖേലോ ഇന്ത്യ എന്ന് പേരുമാറ്റിയത്.

രാജ്യത്തെ കായിക വികസനത്തിന് പുതിയ കുതിപ്പ് നല്‍കുകയായണ് പദ്ധതിയുടെ ലക്ഷ്യം. ഓരോ സംസ്ഥാനങ്ങള്‍ക്കുമുള്ള സാമ്പത്തിക സഹായങ്ങള്‍ അനുവദിക്കുന്നതും മികച്ച കായിക താരങ്ങള്‍ക്ക് ഉന്നത നിലവാരമുള്ള പരിശീലനം നല്‍കുന്നതും ഉള്‍പ്പെടെയുള്ളവയുടെ മേല്‍നോട്ടം ഖേലോ ഇന്ത്യ നിര്‍വാഹക സമിതിക്കാണ്.

കായികമന്ത്രി ഇ.പി ജയരാജനുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് അഞ്ജു ബോബി ജോര്‍ജ്ജ് രാജിവയ്ക്കാന്‍ തീരുമാനിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.